വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; സീറ്റിൽ നിന്നും തെറിച്ച് യാത്രികർ

ശക്തമായ കുലുക്കത്തില്‍ സീറ്റില്‍ നിന്നും യാത്രികര്‍ തെറിച്ചു. ഒരു യുവതിയുടെ കാല്‍ സീലിങ്ങില്‍ മുട്ടി. തുടര്‍ന്ന് യാത്ര പൂര്‍ത്തിയാക്കാതെ വിമാനം യൂറോപ്പിലേയ്ക്ക് മടങ്ങി

Update: 2024-11-16 10:21 GMT
Editor : rishad | By : Web Desk
Advertising

ന്യൂയോര്‍ക്ക്: സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നിന്ന് അമേരിക്കയിലെ മയാമിയിലേക്ക് പറന്ന സ്കാൻഡിനേവിയൻ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ വീണു.

ശക്തമായ കുലുക്കത്തില്‍ സീറ്റില്‍ നിന്നും യാത്രികര്‍ തെറിച്ചു. ഒരു യുവതിയുടെ കാല്‍ സീലിങ്ങില്‍ മുട്ടി. തുടര്‍ന്ന് യാത്ര പൂര്‍ത്തിയാക്കാതെ വിമാനം ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ ഹേഗനിലേയ്ക്ക് മടങ്ങി. 

വിമാനം കുലുങ്ങുന്നതിന്റൈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സീറ്റുകളിലെ ഫ്ലയറുകളും യാത്രക്കാരുടെ ക്യാരി ഇൻ ലഗേജുകളും ഭക്ഷണവുമെല്ലാം വിമാനത്തിനകത്ത് പാറിപ്പറക്കുന്നത് വീഡിയോയിൽ കാണാം.

എന്നാൽ യാത്രക്കാരിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:55 ഓടെ സ്റ്റോക്ക്‌ഹോമില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വൈകുന്നേരം 5:45 ന് മയാമിയില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. ആകാശച്ചുഴിയിൽ വീണതിന് പിന്നാലെ വിമാനം കോപ്പന്‍ഹേഗനിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു. 

Watch Video

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News