പറന്ന് 15 മിനിറ്റിനുള്ളിൽ വിമാനത്തിന് തീപിടിച്ചു; ധീരമായി ഇടപെട്ട് പൈലറ്റ്, ഒഴിവാക്കിയത് വൻദുരന്തം

സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം

Update: 2024-06-20 08:38 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഹൈദരാബാദിലെ രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനമാണ് തിരിച്ചിറക്കിയത്.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.130 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പുറപ്പെട്ട് ഏകദേശം 15 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിൻ്റെ വലത് എഞ്ചിന് തീപിടിക്കുകയായിരുന്നു. 

പൈലറ്റ് പെട്ടെന്ന് തന്നെ യാത്രക്കാരോട് ശാന്തരായിരിക്കാൻ മുന്നറിയിപ്പ് നൽകുകയും അടിയന്തര ലാൻഡിങിന് അനുമതി തേടുകയുമായിരുന്നു. ഗുരുതരാവസ്ഥ മനസ്സിലാക്കിയ എയർ ട്രാഫിക് കൺട്രോളര്‍, ഉടൻ തന്നെ വിമാനം അടിയന്തര ലാൻഡിംഗിനായി അനുവദിക്കുകയായിരുന്നു. 

സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ആർക്കും പരിക്കുകളില്ല.

Summary-Hyderabad-Kuala Lumpur Flight Turns Around After Engine Catches Fire Mid-Air

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News