ഒറ്റ ചാര്‍ജില്‍ 60 കി.മീ, പുതിയ ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കി ടാറ്റ
കോണ്‍ടിനോ ഇടിബി 100, വോള്‍ട്ടിക് 1.7, മിറാഷ് ഇ പ്ലസ് എന്നീ പുതിയ മോഡലുകളാണ് ടാറ്റ ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റൈഡര്‍ ബ്രാന്റിന്റെ കീഴില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ പുറത്തിറക്കി ടാറ്റ. കോണ്‍ടിനോ ഇടിബി 100, വോള്‍ട്ടിക് 1.7, മിറാഷ് ഇ പ്ലസ് എന്നീ പുതിയ മോഡലുകളാണ് ടാറ്റ ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റൈഡര്‍ ബ്രാന്റിന്റെ കീഴില്‍ അവതരിപ്പിച്ചിരിക്കുന്നത്.
17 ഇഞ്ച് സ്റ്റീലിലാണ് വോള്‍ട്ടിക് 1.7 നിര്‍മിച്ചിരിക്കുന്നത്. ലിഥിയം അയേണ്‍ ബാറ്ററിയും ശക്തമായ മോട്ടറും ഉണ്ട്. 25 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. ഒറ്റ ചാര്‍ജില്‍ 28 കിലോമീറ്റര്‍ വരെയാണ് സഞ്ചാര പരിധി. 29,995 രൂപയാണ് വില.
ബാറ്ററി വേര്‍പ്പെടുത്തി ചാര്‍ജ് ചെയ്യാവുന്ന ഫീച്ചറുമായാണ് ഇടിബി 100 എത്തിയിരിക്കുന്നത്. മൂന്ന് റൈഡ് മോഡുകളുമുണ്ട്. ഡ്യുവല്‍ ഡിസ്‌ക്ക് ബ്രേക്കുകളും രാത്രികാഴ്ചയ്ക്കായി എല്‍ഇഡി ലൈറ്റുകളും നല്‍കിയിട്ടുണ്ട്. 37,999 രൂപയാണ് വില.
പഴയകാല സൈക്കിളുകളുടെ രൂപഭംഗിയുമായാണ് മിറാഷ് ഇ പ്ലസ് മോഡലെത്തുന്നത്. പെടല്‍ അസിസ്റ്റോഡു കൂടി 25 കിലോമീറ്റര്‍ വേഗം നല്‍കുന്ന സൈക്കിളിന്റെ സഞ്ചാര പരിധി 60 കിലോമീറ്ററാണ്. 23,995 രൂപയാണ് വില