32 അടി ഉയരത്തിലുള്ള ദേശീയ ചിഹ്നം; മലയാളിക്ക് ആദരമർപ്പിച്ച് ബഹ്‌റൈൻ നഗരസഭ

30 വർഷമായി ബഹ്റൈനിലുള്ള അഷ്റഫ് മായഞ്ചേരിയാണ് കൂറ്റൻ ലോഗോ സ്ഥാപിച്ച് അധിക്യതരുടെ ആദരം നേടിയത്

Update: 2023-03-18 19:00 GMT
Advertising

തൊഴിലും സൗകര്യങ്ങളും നൽകിയ രാജ്യത്തോടുള്ള ആദരസൂചകമായി ബഹ് റൈൻ ദേശീയ ചിഹ്നത്തിന്റെ മാതൃക സ്ഥാപിച്ച മലയാളിക്ക് നഗരസഭയുടെ ആദരം. 30 വർഷമായി ബഹ്റൈനിലുള്ള അഷ്റഫ് മായഞ്ചേരിയാണ് കൂറ്റൻ ലോഗോ സ്ഥാപിച്ച് അധിക്യതരുടെ ആദരം നേടിയത്.

ബഹ് റൈനിലെ അവാലി റൗണ്ട് എബൗട്ട് വഴി സഞ്ചരിക്കുന്നവർക്ക് പാതക്കരികിൽ മുപ്പത്തി രണ്ട് അടി ഉയരമുള്ള ഈ കൂറ്റൻ ലോഗോ കാണാം . ബഹ് റൈൻ ദേശീയ ചിഹ്നത്തിൻറെ ഈ മാത്യക സ്ഥാപിക്കാൻ മുൻകയ്യെടുത്തത് ഇതാ ഈ മലയാളിയാണു. പേരാമ്പ്ര സ്വദേശിയും ബിസിനസുകാരനുമായ അഷ് റഫ് മായഞ്ചേരി. ബഹ് റൈനോടുള്ള ഇന്ത്യൻ സമൂഹത്തിൻറെ കടപ്പാടും സ്നേഹാദരവും പ്രകടിപ്പ്പിക്കുകയാണു ഈ നിർമിതിയിലൂടെ ഉദ്ദേശിച്ചതെന്ന് 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന അഷ് റഫ് പറഞ്ഞു. പ്രവാസ ജീവിതത്തിനിടെ അകാലത്തിൽ മൺ മറഞ്ഞ കലാകാരൻ ബിജു കുട്ടോത്ത് ആണു അഷ് റഫിൻറെ നിർദേശ പ്രകാരം ഈ കൂറ്റൻ ലോഗോ കലാപരമായി നിർമിച്ചത്. കോൺക്രീറ്റ് അടിത്തറയിൽ ഫൈബർ ഉപയോഗിച്ചായിരുന്നു നിർമാണം. പത്തു ജോലിക്കാർ മൂന്നുമാസം അധ്വാനിച്ചാണ് നിർമാണ പ്രവർത്തനം പൂർത്തിയാക്കിയതെന്ന് അഷ്റഫ് പറഞ്ഞു.

32 അടി ഉയരത്തിലുള്ള ദേശീയ ചിഹ്നം ഒരു രാജ്യത്തും സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നതിനാൽ ഗിന്നസ് ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അഷ് റഫ് പറഞ്ഞു. രാജ്യത്തിൻറെ ദേശീയ ചിഹ്നത്തിന്റെ വലിയ മാതൃക സ്ഥാപിച്ച അഷ് റഫിനെ റഫ മുനിസിപ്പാലിറ്റി അധികൃതർ ഉപഹാരം നൽകി ആദരിച്ചു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News