ബഹ്റൈനിൽ മലയാളി നിര്യാതനായി
വടകര പാലയാട്ട് നടപാലയുള്ള പറമ്പിൽ നടരാജ് ആണ് മരിച്ചത്
Update: 2023-01-23 20:17 GMT
മനാന: ബഹ്റൈനിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. വടകര പാലയാട്ട് നട പാലയുള്ള പറമ്പിൽ നടരാജ് ആണ് മരിച്ചത്.
45 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു.