Editor - സിറാà´àµ പളàµà´³à´¿à´àµà´à´°
à´®àµà´¡à´¿à´¯à´µàµº ബഹàµà´±àµàµ» à´¬àµà´¯àµà´±àµà´¯à´¿àµ½ റിപàµà´ªàµàµ¼à´àµà´àµ¼. നിരവധി വർഷമായി à´¸àµà´µà´¨à´ à´¤àµà´à´°àµà´¨àµà´¨àµ.
എൻ്റെ രണ്ടാമത്തെ ഡോസ് സിനോഫാം (ചൈനീസ്) വാക്സിൻ എടുത്തത് ജനുവരിയിലാണ്. ഇന്നലെ ആരോഗ്യമന്ത്രാലയം ക്രമീകരിച്ച ആന്റിബോഡി ടെസ്റ്റ് ഉണ്ടായിരുന്നു. റിസൾട്ട് പ്രകാരം ഞാൻ കോവിഡ് -19 വൈറസിനെതിരെ പ്രൊട്ടക്ട്ഡ് ആണ് എന്നത് തരുന്ന ആത്മവിശ്വാസം ചില്ലറയല്ല.ഇതിനർത്ഥം മറ്റൊരു വേരിയന്റ് പിടികൂടുകയില്ലെന്നോ, രോഗം വരില്ലെന്ന് പൂർണ്ണ ഉറപ്പോ ഇല്ല.
അതേ സമയം, രോഗപ്രതിരോധപ്രവർത്തനത്തിൽ ഈ രാജ്യത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി പൂർണ്ണവിശ്വാസമുണ്ട്. വിദഗ്ദന്മാർ അടങ്ങിയ ഒരു 'വാർ ഗ്രൂപ്പ്' ഇവിടെയുണ്ട്, അവരുടെ നിർദ്ദേശങ്ങൾ ശാസ്ത്രീയവും, വിശ്വസനീയവുമാണ്. ഗോമൂത്രം, ഇഞ്ചി, മുളക് ഉലുവ ചികിത്സയൊന്നും ഇവിടെ പ്രചരിപ്പിക്കാറില്ല.
രോഗം തടയുന്നതിനാവശ്യമുള്ള ആന്റിബോഡിയുടെ അളവ് ഇപ്പോൾ വാക്സിൻ മൂലം ലഭിച്ചിട്ടുണ്ട്. ബഹ്റൈനിൽ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് കൊടുത്തു തുടങ്ങി. എന്തായാലും ഞാനും ബൂസ്റ്റർ ഡോസിനു രജിസ്റ്റർ ചെയ്തു. ബൂസ്റ്റർ ഡോസ് വാക്സിൻ മാറി എടുക്കാൻ ഒപ്ഷൻ ഉള്ളതുകൊണ്ട്, ഫൈസർ ആണ് ബുക്ക് ചെയ്തിരിക്കുന്നത്. അങ്ങിനെ ചെയ്താൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഫൈസർ വാക്സിന്റെ പേരാകും ഉണ്ടാകുക എന്ന് അധികൃതർ അറിയിച്ചു.
അതിൽ അല്പം കാര്യമുണ്ട്. പല രാജ്യങ്ങളും സിനോഫാം വാക്സിൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇൻഡ്യ അംഗീകരിക്കാൻ ഒരു സാധ്യതയും കാണുന്നില്ല. ഭാവിയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഒരു പ്രധാന യാത്രാരേഖയായി വരാൻ സാധ്യതയുണ്ട്. അപ്പോൾ ഫൈസർ സർട്ടിഫിക്കറ്റ് കൂടുതൽ പ്രയോജനപ്പെട്ടേക്കാം.Efficacy നേരിയ വ്യത്യാസങ്ങളുണ്ടെങ്കിലും രോഗം തടയുന്നതിൽ വാക്സിൻ എല്ലാം ഒരുപോലെ ആണ് - യാത്രയെ കരുതി മാത്രമാണിത്
ഇത്രയും ഇന്നലെ എഴുതിവച്ചിട്ടു ഇന്നു രാവിലെ ഒഫീസിൽ എത്തിയപ്പോൾ ബൂസ്റ്റർ എടുത്ത സഹപ്രവർത്തകയുടെ കൌണ്ട് കേട്ട് ഞെട്ടി- 8000!! എനിക്ക് 57. മിനിമം വേണ്ടത് 50. പണ്ട് 210 കിട്ടി സിക്സ്ത്ത് പാസ്സായ പോലുണ്ട്).
വാക്സിൻ ഫലപ്രദമാണോ, എന്ന് സംശയമുള്ളവരുടെ ഉറപ്പിനുവേണ്ടിയാണ് ഇത് എഴുതുന്നത്. ഉറപ്പായും എല്ലാവരും വാക്സിൻ എടുക്കണം - രോഗം ചെറുക്കുന്നതിനു തല്ക്കാലം മറ്റുവഴികളൊന്നും നമ്മുടെ മുന്നിലില്ല. ബഹ്റൈനിൽ ബൂസ്റ്റർ എടുക്കാൻ healthalert.gov.bh എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഇപ്പോൾ 50 കഴിഞ്ഞവരും മറ്റു രോഗങ്ങൾ ഉള്ളവരുമാണ് മുൻഗണന ലിസ്റ്റിൽ ഉള്ളത്.