റിലയൻസിന് 25 കോടി പിഴയിട്ട് സെബി
അഞ്ച് ശതമാനത്തിൽ കൂടുതൽ ഓഹരികൾ പ്രൊമോട്ടർമാർ വാങ്ങിയത് സെബിയെ അറിയിക്കാതിരുന്നതിനാണ് പിഴ
Update: 2021-04-07 15:56 GMT
റിലയൻസ് ഇൻഡസ്ട്രീസിന് 25 കോടി രൂപ പിഴയിട്ട് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. മുകേഷ് അംബാനി ഉൾപ്പടെയുള്ള പ്രൊമോട്ടർമാർക്കാണ് പിഴശിക്ഷ. അഞ്ച് ശതമാനത്തിൽ കൂടുതൽ ഓഹരികൾ പ്രൊമോട്ടർമാർ വാങ്ങിയത് സെബിയെ അറിയിക്കാതിരുന്നതാണ് പ്രശ്നമായത്. മാർച്ച് 1999 മുതൽ മാർച്ച് 2000 വരെ 6.83 ശതമാനം ഓഹരികൾ റിലയൻസ് പ്രൊമോട്ടർമാർ വാങ്ങിയിരുന്നു. ഇത് കമ്പനി സെബിയെ അറിയിച്ചിരുന്നില്ല.
ഓഹരികൾ വാങ്ങിയതുമായി ബന്ധപ്പെട്ട് റിലയൻസ് പൊതു അറിയിപ്പൊന്നും നൽകിയിരുന്നുമില്ല. അതേസമയം, ബുധനാഴ്ചയും ഓഹരി വിപണിയിൽ റിലയൻസ് ഓഹരികളുടെ വില ഉയർന്നു. 0.9 ശതമാനം നേട്ടത്തോടെയാണ് റിലയൻസ് വ്യാപാരം അവസാനിപ്പിച്ചത്