ഇന്ത്യയിൽനിന്ന് പുതിയ കാർഗോ സർവീസ് ആരംഭിച്ച് സൗദി
മുന്ദ്ര തുറമുഖത്തു നിന്ന് ജിദ്ദയിലേക്കാണ് സർവീസ്
Update: 2024-12-11 15:12 GMT
റിയാദ്: ഇന്ത്യയിൽനിന്ന് പുതിയ കാർഗോ സർവീസ് ആരംഭിച്ച് സൗദി അറേബ്യ. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന മുന്ദ്ര തുറമുഖത്തു നിന്ന് ജിദ്ദയിലേക്കാണ് പുതിയ സർവീസ്. ഗ്ലോബൽ ഫീഡർ ഷിപ്പിംഗ് കമ്പനിയുടെ നേതൃത്വത്തിൽ ജെ.ആർ.എന്ന പേരിലാണ് പുതിയ സർവീസ് ആരംഭിച്ചത്.
മുന്ദ്ര-ജിദ്ദ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസിനൊപ്പം ഈജിപ്ത് ഒമാൻ തുറമുഖങ്ങളെ ബന്ധിപ്പിച്ചും സേവനം ആരംഭിച്ചിട്ടുണ്ട്. 800 കണ്ടൈനർ ശേഷിയുള്ള കപ്പലുകൾ ഉപയോഗിച്ചാണ് ഇവിടങ്ങളിലേക്കുള്ള സർവീസ്. മറ്റു രാജ്യങ്ങളുമായുള്ള സൗദിയുടെ വ്യാപാര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. തുറമുഖ പ്രവർത്തനങ്ങൾ ശക്തമാക്കുക. കയറ്റുമതിയും ഇറക്കുമതിയും വർധിപ്പിക്കുക, സമുദ്ര ഗതാഗതം വർധിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്. സൗദി പോർട്‌സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.