രണ്ടര വർഷംകൊണ്ട് എച്ച് യു ഐ ഡി മുദ്ര പതിപ്പിച്ചത് 30 കോടി സ്വർണാഭരണങ്ങൾക്ക്
ഏകദേശം 3000 ടൺ സ്വർണാഭരങ്ങളിലാണ് മുദ്ര പതിച്ചത്
2021 ജൂലൈ ഒന്നു മുതലായിരുന്നു സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് ഐഡി മുദ്ര നിർബന്ധമാക്കിയത്. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ രാജ്യത്ത് 30 കോടി ആഭരണങ്ങളിലാണ് എച്ച് യു ഐ ഡി മുദ്ര പതിപ്പിച്ചുവെന്നാണ് കണക്കുകൾ. അതായത് ഏകദേശം 3000 ടൺ സ്വർണാഭരങ്ങളിലാണ് മുദ്രപതിച്ചത്.
പ്രതിദിനം നാല് ലക്ഷം ആഭരണങ്ങളിൽ മുദ്ര പതിക്കുന്നുവെന്നാണ് കണക്കുകൾ. ഒരു ലക്ഷത്തി എഴുപതിനായിരം ജ്വല്ലറികളാണ് ഇന്ത്യയിൽ ലൈസൻസ് എടുത്തിട്ടുള്ളത്.
സംസ്ഥാനത്ത് ആറായിരത്തോളം ജ്വല്ലറികളാണ് ലൈസൻസ് സ്വന്തമാക്കിയത്. ഇന്ത്യയിലെ 343 ജില്ലകളിൽ ഇപ്പോൾ സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് മുദ്ര നിർബന്ധമാണ്. 1510 സെന്ററുകൾ വഴിയാണ് മുദ്ര പതിപ്പിച്ച് നൽകുന്നത്.
എന്നാൽ സ്വർണങ്ങളിൽ വ്യാജ മുദ്രകൾ ഉണ്ടോ എന്നുള്ള പരിശോധനയും രാജ്യത്ത് വ്യാപകമായി നടക്കുകയാണ് ഇതിന്റെ ഭാഗമായി ജുവലറികളിൽ നിന്നും വ്യാപകമായ സാമ്പിൾ ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്.
സ്വർണ വ്യാപാര മേഖലയിലെ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാൾമാർക്കിങ് യുണീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി.) നിർബന്ധമാക്കിയത്. രാജ്യത്തെ സ്വർണാഭരണ വിപണിയുടെ നാലിലൊന്ന് വിഹിതം കേരളത്തിൽ നിന്നാണ്