ആമസോണ്‍ പോര്‍ട്ടല്‍ സസ്‌പെന്‍ഡ് ചെയ്യണം; ആവശ്യവുമായി വ്യാപാരി സംഘടന

കമ്പനിയുടെ നിയമവിഭാഗം ജീവനക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് സംഘടന ഉന്നയിക്കുന്ന ആരോപണം

Update: 2021-09-21 12:07 GMT
Editor : Midhun P | By : Web Desk
Advertising

രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സ്ഥാപനമായ ആമസോണിനെതിരെ വ്യാപാരി സംഘടന രംഗത്ത് . ആമസോണിന്റെ ഇ കൊമേഴ്‌സ് പോര്‍ട്ടല്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം . കമ്പനിയുടെ നിയമവിഭാഗം ജീവനക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് സംഘടന ഉന്നയിക്കുന്ന ആരോപണം. ആവശ്യമുന്നയിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചിട്ടുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ യാതൊരു വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് ആമസോണ്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News