മീഡിയവൺ-ടാൽറോപ് ബിസിനസ് കോൺക്ലേവിനായി ദോഹ ഒരുങ്ങി
ജനുവരി 17ന് ദോഹ ഹോളി ഡേ ഇൻ ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1:00 മണി വരെയാണ് ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
ദോഹ: ദുബൈ ബിസിനസ് കോൺക്ലേവിന്റെ വിജയകരമായ പരിസമാപ്തിക്ക് ശേഷം മീഡിയവണും ടാൽറോപും ഖത്തറിലെ ബിസിനസുകാർക്കായി കൈകോർക്കുന്നു. ജനുവരി 17ന് ദോഹ ഹോളി ഡേ ഇൻ ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1:00 മണി വരെയാണ് ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഓട്ടോമേഷന്റെ സാധ്യതകളെ ബിസിനസിലേക്ക് ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച വിശദമായ ചർച്ചകളും സംവാദങ്ങളും കോൺക്ലേവിലുണ്ടാകും. എ.ഐ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധർ, ടെക് വിദഗ്ധർ, ടെക് സംരംഭകർ, മുതിർന്ന മാധ്യമ പ്രവർത്തകർ അടക്കമുള്ളവർ കോൺക്ലേവിൽ പങ്കെടുത്ത് സെഷനുകൾ നയിക്കും
ടെക്നോളജി ഓരോ ദിവസവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന ആധുനിക കാലത്ത് ബിസിനസിനെ പുതുക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ടെക്നോളജിയുടെ സഹായമില്ലാത്ത ബിസിനസിന് പുതിയ കാലത്ത് നിലനിൽപ്പില്ല. ഹ്യൂമൻ റിസോഴ്സ്,വിൽപ്പന, പർച്ചേഴ്സ്, മാർക്കറ്റിങ് അടക്കമുള്ള ഒരു ബിസിനസിന്റെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഇന്ന് എ.ഐ, ഓട്ടോമേഷൻ അടക്കമുള്ളവക്ക് റോളുകൾ ചെയ്യാനുണ്ട്.
എ.ഐ ടൂൾസുകൾ ഉപയോഗിച്ചുള്ള ബിസിനസ് ഓട്ടോമേഷനിലേക്ക് ലോകത്തെ പ്രധാന കമ്പനികളെല്ലാം നേരത്തെ ചുവടുവെച്ചു കഴിഞ്ഞു. ഗൂഗിൾ അടക്കമുള്ള വമ്പൻ കമ്പനികൾ എ.ഐയുടെ വരവോടെ ജീവനക്കാരെ പിരിച്ചുവിടുന്ന വാർത്തകളും നാം കാണുന്നു. ബിസിനസിന്റെ കാര്യക്ഷമത, ചെലവ് ചുരുക്കൽ, കൃത്യമായ അവലോകനം, ഉപഭോക്താക്കളുമായുള്ള ബന്ധം, ഡാറ്റ ഉപയോഗിച്ചുള്ള കൃത്യമായ ബിസിനസ് വിശകലം, ഇന്നൊവേറ്റീവായ ആശയങ്ങൾ, സൈബർ സുരക്ഷ എന്നീ ലക്ഷ്യങ്ങളെല്ലാം ബിസിനസ് ഓട്ടോമേഷനിലൂടെ നേടിയെടുക്കാനാകും.
എന്നാൽ ഏതൊരു ബിസിനസുകാരനും തങ്ങളുടെ ബിസിനസിനെ ഓട്ടോമേഷനിലേക്ക് പരിവർത്തിക്കുമ്പോൾ സ്വാഭാവികമായും ധാരാളം സംശയങ്ങളും ആശങ്കകളുമുണ്ടാകും. ഇതിന് പരിഹാരമായാണ് മീഡിയവണും ടാൽറോപും ചേർന്ന് ബിസിനസ് കോൺക്ലേവ് എന്ന ആശയം വികസിപ്പിക്കുന്നത്. ബിസിനസ് കോൺക്ലേവിൽരജിസ്റ്റർ ചെയ്യാനായി mediaoneconclave.com സന്ദർശിക്കൂ.