എല്ലാ യു.പി.ഐ ഇടപാടുകൾക്കും അധിക നിരക്ക് ഈടാക്കില്ല; വിശദീകരണവുമായി എൻ.പി.സി.ഐ
ഏപ്രിൽ ഒന്ന് മുതൽ 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് അധികനിരക്ക് ഈടാക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്.
ന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കുമെന്ന വാർത്തയിൽ വിശദീകരണവുമായി നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. അക്കൗണ്ടിൽനിന്ന് മുൻകൂറായി പണം കൂട്ടിച്ചേർത്ത് ഉപയോഗിക്കേണ്ട വാലറ്റുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും മാത്രമായിരിക്കും അധിക നിരക്ക് ഈടാക്കുകയെന്ന് എൻ.പി.സി.ഐ ട്വീറ്റ് ചെയ്തു.
NPCI Press Release: UPI is free, fast, secure and seamless
— NPCI (@NPCI_NPCI) March 29, 2023
Every month, over 8 billion transactions are processed free for customers and merchants using bank-accounts@EconomicTimes @FinancialXpress @businessline @bsindia @livemint @moneycontrolcom @timesofindia @dilipasbe pic.twitter.com/VpsdUt5u7U
ഏപ്രിൽ ഒന്ന് മുതൽ 2000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് അധികനിരക്ക് ഈടാക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. എന്നാൽ ബാങ്ക് എക്കൗണ്ടിൽനിന്ന് ബാങ്ക് എക്കൗണ്ടിലേക്ക് പണമയക്കുന്നതിന് യാതൊരു ചാർജും ഈടാക്കില്ലെന്നും എൻ.പി.സി.ഐ വ്യക്തമാക്കി.
യു.പി.ഐ സൗജന്യവും വേഗത്തിലുള്ളതും സുരക്ഷിതവുമായ ഇടപാട് രീതിയാണ്. എല്ലാ മാസവും എട്ട് ബില്യനിലധികം ഇടപാടുകൾ ഇടപാടുകാർക്കും വ്യാപാരികൾക്കുമായി യു.പി.ഐ വഴി സൗജന്യമായി നടത്തുപ്പെടുന്നുവെന്നും എൻ.പി.സി.ഐ അറിയിച്ചു.