സൗരോർജ മേഖലയിൽ വൻ നിക്ഷേപവുമായി മുകേഷ് അംബാനി

2030 ആകുമ്പോഴേക്കും സൗരോർജ ഉത്പാദനം 100 ജിഗാവാട്ടായി ഉയർത്താനാണ് റിലയൻസ് കമ്പനിയുടെ ലക്ഷ്യം

Update: 2021-10-11 11:06 GMT
Editor : Midhun P | By : Web Desk
Advertising

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി സൗരോർജ  മേഖലയിലും ചുവടുറപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്പനി 8,600 കോടിയുടെ ഏറ്റെടുക്കൽ പദ്ധതി കൂടി പ്രഖ്യാപിച്ചു. നോർവീജിയൽ കമ്പനി ആർഇസി സോളാർ ഹോൾഡിങ്‌സിനെ 771 ദശലക്ഷം ഡോളർ നൽകി റിലയൻസ് ഏറ്റെടുത്തു. നിലവിൽ ആർഇസി ഗ്രൂപ്പ് ചൈന നാഷണൽ ബ്ലൂസ്റ്റാറിനു കീഴിലാണ്. അവരിൽ നിന്നാണ് റിലയൻസ് ആർഇസിയെ ഏറ്റെടുക്കുന്നത്. സിംഗപ്പൂരിലും ആർഇസിക്ക് സോളർ പാനൽ നിർമാണ പ്ലാന്റുകളുണ്ട്.

ആർഇസി കമ്പനി ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യൻ കമ്പനിയായ സ്റ്റെർലിംഗ് ആന്റ് വിൽസൺ സോളാർ ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ റിലയൻസ് ഏറ്റെടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 28,50 കോടിയുടെ നിക്ഷേപമാണ് റിലയൻസ് നടത്തുന്നത്. 10.1 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനാണ് റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡിന്റെ ഭാവി പദ്ധതി. 2030 ആകുമ്പോഴേക്കും സൗരോർജ ഉത്പാദനം 100 ജിഗാവാട്ടായി ഉയർത്താനാണ് കമ്പനിയുടെ ലക്ഷ്യം.

യുഎസ് എനർജി സ്റ്റോറേജ് കമ്പനിയായ ആംബ്രിയിൽ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും റിലയൻസ് ആഗസ്തിൽ നടത്തിയിരുന്നു. റിലയൻസിന്റെ പുതിയ പദ്ധതിയിലൂടെ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഹരിത എനർജി വിപണിയിലും റിലയൻസ് ശക്തമായ സാന്നിധ്യമാകും. സൗരോർജ മേഖലയിലെ നിക്ഷേപ പദ്ധതികൾ തുടരുമെന്നും റിലയൻസ് അറിയിച്ചിട്ടുണ്ട്.


Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News