ബാബാ രാംദേവ് എന്ന ദുരന്തം

"കാഴ്ചയിൽ ഇത്രയും പ്രസന്നനായ രാംദേവിന്റെ ജീവിതത്തിനുടനീളം അയാളുടെ കൂടെയുണ്ടായത് ദുരന്തങ്ങളും അടുപ്പമുള്ളവരുമായുള്ള കലഹങ്ങളുമാണ്"രാംദേവിന്റെ ജീവചരിത്രകാരി പ്രിയങ്ക പതക് നരേന്‍ എഴുതുന്നു...

Update: 2021-05-28 12:50 GMT
Advertising

2008ൽ കാൻപൂരിൽ വെച്ചാണ് ഞാൻ ആദ്യമായി ബാബാ രാംദേവിനെ കാണുന്നത്. ഗംഗാനദിയ്ക്കു മുകളിൽ ചുറ്റും വിളക്കുകൾ കത്തിച്ച ഒരു തോണിയിൽ ഒരു സൂപ്പർസ്റ്റാറിനെ പോലെ കയറി നിൽക്കുകയായിരുന്നു അയാൾ. ചുറ്റിലും ആവേശത്തോടെ ഉറ്റുനോക്കുന്ന ആരാധകർ. തീപാറുന്ന പ്രസംഗത്തിലൂടെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഗംഗാ രക്ഷാ ആന്ദോളൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അക്കാലത്ത് കോൺഗ്രസുമായും ആഴത്തിൽ ബന്ധമുണ്ടായിരുന്ന ബാബാ രാംദേവ്.

നഗരത്തിലുള്ള ഒരു സർക്കാർ ഗസ്റ്റ് ഹൌസിൽ താമസിക്കുകയായിരുന്ന രാംദേവിനെ അന്ന് വൈകുന്നേരം ഞാൻ പോയി കണ്ടു. സാമർത്ഥ്യം കൊണ്ടും പ്രസംഗപാടവവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട രാംദേവിന് അക്കാലത്ത് സ്വകാര്യ സുരക്ഷാ ഏർപ്പാടിക്കിയിരുന്നത് 17,000 കോടി രൂപയുടെ തട്ടിപ്പിന് വെട്ടിലായിരിക്കുന്ന വ്യവസായ പ്രമുഖൻ സുബ്രദോ സഹാറയായിരുന്നു. അന്ന് മറ്റു ചില മാധ്യമപ്രവർത്തകരും അവിടെയുണ്ടായിരുന്നു. തമാശമട്ടിലാണ് രാംദേവ് സംസാരിച്ചത്; ചിലപ്പോൾ ഞങ്ങളെ നോക്കി ചിരിച്ചു, ചിലപ്പോൾ തന്നെത്തന്നെ ചൂണ്ടി ചിരിച്ചു. യോഗാ ഗുരുവിൽ നിന്ന് സ്വദേശി വ്യവസായ മേഖലയിലെ വമ്പനിലേക്കും പിന്നീട് രാഷ്ട്രീയക്കാരനിലേക്കും പരിവർത്തനം ചെയ്ത ഈ മനുഷ്യനിൽ നിന്ന് മാധ്യമപ്രവർത്തകയെന്ന നിലയിലുള്ള അകലം പാലിക്കുക വിഷമകരമായിരുന്നു. ഭ്രമത്തോടെയാണ് ഞാൻ രാംദേവിന്റെ വാക്കുകൾ കേട്ടിരുന്നത്. അയാളെ നിങ്ങൾ ഇഷ്ടപ്പെടാൻ അയാൾ ആഗ്രഹിക്കുന്നു. അയാളോട് നിങ്ങൾക്ക് ഇഷ്ടം തോന്നിപ്പോവുകയും ചെയ്യുന്നു.

സുബ്രതോ സഹാറ

പിന്നീട് പലപ്പോഴായി ഞാൻ രാംദേവിനെ കണ്ടുമുട്ടിയപ്പോഴും അയാളിൽ മനം കവരുന്ന, വിനയാന്വിതമായ, സ്വന്തം വില കുറച്ചു പറയുന്ന ഇതേ പെരുമാറ്റം തന്നെയാണ് ഞാൻ കണ്ടത്. കഥ പറയാൻ നല്ല മിടുക്കുണ്ടായിരുന്ന രാംദേവ് എല്ലാ നല്ല രാഷ്ട്രീയക്കാരെയും പോലെ നമ്മളോട് അടുപ്പമുണ്ടെന്ന് തോന്നിക്കുമ്പോഴും ജാഗ്രതയും കണക്കുകൂട്ടലുകളും മനസ്സിൽ സൂക്ഷിച്ചു. അയാളോടൊപ്പം എത്ര സമയം ചെലവഴിച്ചാലും തൊലിപ്പുറത്തിനപ്പുറം അയാളെ ഏതെങ്കിലും വിധത്തിൽ മനസ്സിലാക്കിയതായ തോന്നൽ എനിക്കുണ്ടായില്ല. അനവധി വർഷങ്ങൾക്ക് ശേഷം രാംദേവിനെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ ഞാൻ തീരുമാനിച്ചപ്പോൾ ഈ കഥ അയാളുടെ വാക്കുകളിൽ പറയുന്നതിന് പകരം അയാളുടെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയ്ക്ക് സാക്ഷിയായവരോട് സംസാരിച്ചു കൊണ്ട് എഴുതാൻ ഞാൻ തീരുമാനിച്ചതിന് കാരണവും അതായിരുന്നു. എല്ലാ നല്ല വശങ്ങളും വിരൂപ വശങ്ങളും ചേർന്ന് പൂർണമായ ഒരു കഥ ലഭിക്കാൻ ഇങ്ങനെയേ സാധിക്കൂ എന്ന് ഞാൻ മനസ്സിലാക്കി.

തുടക്കത്തിൽ നിന്ന് തന്നെ ഞാനും തുടങ്ങി. ഞാൻ രാംദേവിന്റെ ബന്ധുക്കളോട് സംസാരിച്ചു: അമ്മ ഗുലാബോ ദേവി, സഹോദരൻ ദേവ്ദത്ത് യാദവ്, അമ്മാവനായ ജഗദീഷ് യാദവ് തുടങ്ങിയവർ. തന്റെ ഇരുപതുകളിൽ രാംദേവ് പഠിച്ച ഗുരുകുലത്തിൽ അയാളുടെ താഴെയുള്ള ക്ലാസിൽ പഠിച്ച ആചാര്യ അഭയ്ദേവ് മുതൽ അദ്ദേഹത്തിന്റെ ആജീവനാന്ത സഹചാരിയായ ആചാര്യ ബാൽകൃഷ്ണ വരെയുള്ള സുഹൃത്തുക്കളോടും ഞാൻ സംസാരിച്ചു. രാംദേവ് ആദ്യനാളുകളിൽ കുറച്ചു പേർക്ക് യോഗാ ക്ലാസെടുത്തു കൊണ്ട് ആരംഭിച്ച ഹരിദ്വാറിലെ ചില ദീർഘകാല താമസക്കാരും എന്റെ പട്ടികയിൽ വന്നു. 2002നും 2005നും ഇടയിൽ- പദഞ്ജലി ആയുർവേദ ലിമിറ്റഡ് സ്ഥാപിക്കപ്പെടുന്നതിനു മുൻപ്- രാംദേവിന്റെ സഹായിയായി ജോലി ചെയ്ത വിപിൻ പ്രഥാൻ മുതൽ പദഞ്ജലിയുടെ അതിശയിപ്പിക്കുന്ന വളർച്ചയ്ക്ക് തറക്കല്ലിടാൻ സഹായിച്ച സി.ഇ.ഓ ആയ എസ്.കെ പാത്ര വരെയുള്ള കൂട്ടാളികളുമായി ഞാൻ കൂടിക്കാഴ്ച നടത്തി. രാംദേവിന്റെ കഥയുടെ മുഴുവൻ ചുരുളഴിയാൻ 52 പേരോടാണ് ഞാൻ സംസാരിച്ചത്.

കരംവീർ ഒരു തുടക്കം മാത്രമായിരുന്നു. അടുപ്പമുള്ളവരുമായി കലഹിപ്പിരിയുന്ന രാംദേവിന്റെ പ്രവണത പിന്നീട് ഒരു തുടർക്കഥയായി. രാംദേവിന്റെ യോഗാ ക്ലാസുകൾ പ്രക്ഷേപണം ചെയ്തുകൊണ്ട് അയാളെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തിച്ച ആസ്താ ടി.വിയുടെ സ്ഥാപകരിൽ ഒരാളായ കിരിത് മെഹ്തയുമായി രാംദേവ് വഴിപിരിയുന്നത് 2009ലാണ്

പ്രശസ്തിയുടെ കൂടെ പരദൂഷണക്കാരും ദോഷം മാത്രം കാണുന്നവരും എപ്പോഴും ഉണ്ടാകുമെന്ന് മനസ്സിലാക്കിയതു കൊണ്ടു തന്നെ രാംദേവിന്റെ ജീവിതത്തിലും അസന്തുഷ്ടരായ പരിചയക്കാർ ഉണ്ടാകുമെന്ന് ഞാൻ ആദ്യം തന്നെ കണക്കുകൂട്ടിയിരുന്നു. എന്നാൽ രാംദേവിന്റെ ഇതുവരെയുള്ള മുഴുവൻ ജീവിതത്തിന്റെയും ഒരു ഭൂപടം വരയ്ക്കാൻ നോക്കിയ ഞാൻ അസ്വസ്ഥപ്പെടുത്തുന്ന ഒരു കാര്യം ശ്രദ്ധിച്ചു; കാഴ്ചയിൽ ഇത്രയും പ്രസന്നനായ രാംദേവിന്റെ ജീവിതത്തിനുടനീളം അയാളുടെ കൂടെയുണ്ടായ ദുരന്തങ്ങളും അടുപ്പമുള്ളവരുമായുള്ള കലഹങ്ങളുമാണ്.

ഗുരുവുമായുള്ള കലഹം

യോഗ പഠിപ്പിക്കാൻ രാംദേവിനെ പഠിപ്പിച്ച അയാളുടെ ആദ്യത്തെ ഗുരുവായിരുന്നു കരംവീർ മഹാവീർ. തുടക്കകാലങ്ങളിൽ രണ്ടു പേരും കൂടി രാജ്യത്തുടനീളം സഞ്ചരിക്കുകയും യോഗാ ക്യാമ്പുകൾ നടത്തുകയും വാടകയ്ക്കെടുത്ത പാത്രങ്ങളിൽ ചവനപ്രാശം ഉണ്ടാക്കി സൈക്കിളുകളിൽ കയറ്റി ഹരിദ്വാറിൽ വിൽക്കുകയും ചെയ്തിരുന്നു. കരംവീർ സ്ഥാപക വൈസ് പ്രസിഡന്റായിക്കൊണ്ട് രണ്ടു പേരും ചേർന്ന് പിന്നീട് ദിവ്യ യോഗ് മന്ദിർ ട്രസ്റ്റ് എന്ന പേരിൽ സ്ഥാപനമാരംഭിക്കുകയും അതിന്റെ കീഴിൽ യോഗാ ക്യാമ്പുകളും ഒരു ആയുർവേദ മരുന്നുശാലയും ആരംഭിക്കുകയും ചെയ്തു. കരംവീറും രാംദേവും പിന്നീട് കലഹിച്ച് പിരിഞ്ഞു. 2005 മാർച്ചിലെ ഒരു ദിനം ആരോടും പറയാതെ കരംവീർ ഇറങ്ങിപ്പോയി; പിന്നീട് അയാൾ ഒരിക്കലും തിരിച്ചു ചെന്നില്ല.

കിരിത് മെഹ്‍ത

പരോപകാരം മുന്നിൽ കണ്ട് സ്ഥാപിക്കപ്പെട്ട സ്ഥാപനം വാണിജ്യവത്കരിക്കപ്പെട്ടതും രാംദേവിന്റെ ബന്ധുക്കൾ സ്ഥാനങ്ങൾ കൈയ്യടക്കാൻ ശ്രമിക്കുന്നു എന്ന തോന്നലും ആദർശവാനായ കരംവീറിനെ പിണക്കിയെന്നാണ് പറയപ്പെടുന്നത്. "ഒന്നുമില്ലാത്തപ്പോൾ ആദർശവാനാകാൻ എളുപ്പമാണ്. പ്രശസ്തിയും പണവും അധികാരവും കൈയിൽ വരുമ്പോൾ നിങ്ങൾ എന്തു ചെയ്യുന്നു എന്നതിലാണ് കാര്യം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇത് അവരെ (രാംദേവിനെയും ബാൽകൃഷ്ണയെയും) മാറ്റുന്നത് ഞാൻ കണ്ടു," അദ്ദേഹം പറയുന്നു.

കരംവീർ ഒരു തുടക്കം മാത്രമായിരുന്നു. അടുപ്പമുള്ളവരുമായി കലഹിപ്പിരിയുന്ന രാംദേവിന്റെ പ്രവണത പിന്നീട് ഒരു തുടർക്കഥയായി. രാംദേവിന്റെ യോഗാ ക്ലാസുകൾ പ്രക്ഷേപണം ചെയ്തുകൊണ്ട് അയാളെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തിച്ച ആസ്താ ടി.വിയുടെ സ്ഥാപകരിൽ ഒരാളായ കിരിത് മെഹ്തയുമായി രാംദേവ് വഴിപിരിയുന്നത് 2009ലാണ്. രാംദേവ് ചാനൽ ഏറ്റെടുത്തതിനു ശേഷമായിരുന്നു ഇത്. 2013ൽ തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരിൽ ഒരാളായിരുന്ന സി.ഇ.ഓ എസ്.കെ പാത്രയുടെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു. കമ്പനി നടത്തുന്ന രീതിയെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്

സംശയാസ്പദമായ കൊലപാതകം, മരണം, തിരോധാനം

തലക്കെട്ടിൽ പറഞ്ഞ ഓരോ സംഭവത്തിന്റെയും വിശദാംശങ്ങൾ പൊതുരേഖകളിൽ കണ്ടെത്താൻ സാധിക്കും. 1995ൽ ആയുർവേദ നിർമ്മാണശാല സ്ഥാപിച്ചപ്പോൾ തന്റെ ലൈസൻസ് ഉപയോഗിക്കാൻ രാംദേവിന്റെ ദിവ്യ യോഗാ മന്ദിർ ട്രസ്റ്റിന് അനുവാദം കൊടുത്ത ആയുർവേദ ഡോക്ടറും സുഹൃത്തുമായ സ്വാമി യോഗാനന്ദയുടെ കൊലപാതകമാണ് ഇതിലാദ്യം. എട്ടു വർഷത്തോളം യോഗാനന്ദയുടെ ലൈസൻസ് ഉപയോഗിച്ച് കമ്പനി നടത്തിയ ശേഷം 2003ൽ രണ്ടു പേരും പിരിഞ്ഞു. ഇതിനു ശേഷം ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ യോഗാനന്ദയുടെ മൃതദേഹം ഹരിദ്വാറിലെ അദ്ദേഹത്തിന്റെ വസതിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന രൂപത്തിൽ കണ്ടുകിട്ടി. 2005ൽ ഒക്ടോബറിൽ എങ്ങുമെത്താതെ കേസ് അടച്ചു.

2007 ജുലൈയിൽ രാംദേവിന്റെ 77 വയസ്സുള്ള ഗുരുവായ ശങ്കർ ദേവ് അപ്രത്യക്ഷനായി. തന്റെ ആശ്രമവും സ്ഥലങ്ങളും രാംദേവിന് ദിവ്യ യോഗാ മന്ദിർ ട്രസ്റ്റ് നിർമ്മിക്കാൻ വേണ്ടി ദാനം കൊടുത്തയാളായിരുന്നു ശങ്കർ ദേവ്. ശിഷ്യന്റെ സ്ഥാപനം വിജയം കണ്ടിട്ടും അവസാനം വരെ തികച്ചും അലങ്കാരരഹിതമായ ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഒരു ദിവസം പ്രഭാതനടത്തത്തിന് ഇറങ്ങിയ ശങ്കർ ദേവ് പിന്നീട് തിരിച്ചു വന്നില്ല. ഗൂഢവും അവ്യക്തവുമായ ഒരു കത്ത് പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കിട്ടി. ഒരു വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടയ്ക്കാൻ പറ്റുന്നില്ലെന്നുമായിരുന്നു അതിന്റെ ഉള്ളടക്കം. ഗുരുവിനെ കാണാതാകുന്ന സമയത്ത് ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിലൂടെ യോഗാ സന്ദേശങ്ങളുമായി പര്യടനം നടത്തുകയായിരുന്ന രാംദേവ് ഒരു മാസത്തിനു ശേഷം മാത്രമാണ് നാട്ടിൽ തിരിച്ചെത്തിയത്. പര്യടനം വെട്ടിക്കുറച്ചു കൊണ്ട് തിരിച്ചു വരാതിരുന്നത് എന്തുകൊണ്ടാണ് എന്ന് വാർത്താസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ "അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് അറിയാമായിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു" എന്നാണ് രാംദേവ് മറുപടി നൽകിയത്.

2012ൽ സി.ബി.ഐ കേസിൽ അന്വേഷണം ആരംഭിച്ചു. വിവരാവകാശനിയമ പ്രകാരം ഞാൻ നൽകിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിൽ നിന്ന് കേസ് ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല എന്ന് വ്യക്തമാണ്.

ശങ്കർ ദേവിന്റെ തിരോധാനത്തിന് ശേഷം 2010ൽ രാംദേവിന്റെ രണ്ടാമത്തെ ഗുരുവായ രാജീവ് ദിക്ഷിത് പൊടുന്നനെ അന്തരിച്ചു. സ്വദേശി സന്ദേശം ഉപയോഗിച്ച് വിൽപന കൂട്ടാൻ രാംദേവിനെ പഠിപ്പിച്ചത് ദിക്ഷിതായിരുന്നു. രാംദേവും ദിക്ഷിതും ചേർന്ന് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയുടെ കീഴിൽ ബെമെതാരയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിച്ചതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ദിക്ഷിത് ഹൃദായാഘാതം മൂലം ബാത്ത്റൂമിൽ കുഴഞ്ഞു വീഴുകയായിരുന്നു. അദ്ദേഹത്തിന് 43 വയസ്സായിരുന്നു. "ദിക്ഷിത്തിന്റെ മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധം നീലിച്ചിരുന്നു. ചർമ്മം വിചിത്രമായ രീതിയിൽ അടർന്നു വരുന്നുണ്ടായിരുന്നു" എന്ന് അദ്ദേഹത്തിന്റെ മൃതദേഹം അടുത്ത ദിവസം കണ്ട സുഹൃത്തുക്കൾ ശ്രദ്ധിച്ചു. അവർ പോസ്റ്റ് മോർട്ടം ആവശ്യപ്പെട്ടെങ്കിലും മതപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് രാംദേവ് പോസ്റ്റ് മോർട്ടം നടത്തുന്നതിൽ നിന്ന് വിലക്കി. ദിക്ഷിതിന്റെ മൃതദേഹം പിന്നീട് ദഹിപ്പിച്ചു.

രാംദേവിന്റെ ജീവിത്തെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ പട്ടിണിയിൽ നിന്ന് പ്രതാപത്തിലേക്കുയർന്ന ഒരാളുടെ അതിശയിപ്പിക്കുന്ന കഥയാണ് ഞാൻ പ്രതീക്ഷിച്ചത്. ഒരു സാധാരണ കർഷകന്റെ മകനായി പിറന്ന് പിന്നീട് 3.6 ബില്ല്യൺ ഡോളർ മൂല്യം വരുന്ന ഒരു കമ്പനിയുടെ അധിപനായി മാറിയ ഒരാളുടെ ത്രസിപ്പിക്കുന്ന കഥ! അങ്ങനെയൊരു കഥ എനിക്ക് കിട്ടി. പക്ഷെ അതിനപ്പുറവും ഞാൻ പലതും കണ്ടെത്തി. ഈ മരണങ്ങളുമായി രാംദേവിനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നുമില്ല. തനിക്കിതിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന ആരോപണം രാംദേവ് സ്ഥിരമായി നിഷേധിച്ചിട്ടുണ്ട്. എങ്കിലും പോവുന്ന ഇടങ്ങളിലെല്ലാം ദുരന്തങ്ങൾ ഇയാളെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു.

ഒരു സ്ത്രീ എന്ന നിലയിൽ എൻറെ സുരക്ഷയ്ക്കു വേണ്ടി ഞാൻ ഭയപ്പെട്ട നിമിഷങ്ങളും ഈ പുസ്തകം എഴുതുന്നതിനിടെ എനിക്കുണ്ടായി. ഒരിക്കൽ രാംദേവിന്റെ വലംകൈയായ ബാൽകൃഷ്ണനുമായി സംസാരിക്കുന്നതിനിടെ ഞാൻ അത്ര സുഖകരമല്ലാത്ത ഒരു ചോദ്യം ഉന്നയിച്ചു. കോപത്തിന് പേരുകേട്ട ആളാണ് ബാൽകൃഷ്ണൻ. ചോദ്യം കേട്ടതും അയാൾ പൊട്ടിത്തെറിച്ചു. കടുത്ത ശബ്ദത്തിൽ അയാളെന്നെ ചീത്ത പറയാൻ തുടങ്ങിയതും എന്റെ കൈ വിറയ്ക്കാൻ തുടങ്ങി.

ഒരു സ്ത്രീ എന്ന നിലയിൽ എൻറെ സുരക്ഷയ്ക്കു വേണ്ടി ഞാൻ ഭയപ്പെട്ട നിമിഷങ്ങളും ഈ പുസ്തകം എഴുതുന്നതിനിടെ എനിക്കുണ്ടായി. ഒരിക്കൽ രാംദേവിന്റെ വലംകൈയായ ബാൽകൃഷ്ണനുമായി സംസാരിക്കുന്നതിനിടെ ഞാൻ അത്ര സുഖകരമല്ലാത്ത ഒരു ചോദ്യം ഉന്നയിച്ചു. കോപത്തിന് പേരുകേട്ട ആളാണ് ബാൽകൃഷ്ണൻ. ചോദ്യം കേട്ടതും അയാൾ പൊട്ടിത്തെറിച്ചു. കടുത്ത ശബ്ദത്തിൽ അയാളെന്നെ ചീത്ത പറയാൻ തുടങ്ങിയതും എന്റെ കൈ വിറയ്ക്കാൻ തുടങ്ങി.

ഞാൻ അയാളുടെ ഓഫീസിൽ അയാളുടെ കൂടെ ഒറ്റയ്ക്കാണെന്നും എന്നെ സംരക്ഷിക്കാൻ അവിടെയാരും ഉണ്ടായിരുന്നില്ല എന്നും എനിക്ക് ബോധ്യമുണ്ടായിരുന്നു. എഴുന്നേറ്റ് ഓഫീസിൽ നിന്ന് പുറത്തേക്ക് കടക്കാൻ എന്റെ മനസ്സ് എന്നോട് പറയുന്നുണ്ടായിരുന്നെങ്കിലും സ്വയം ശാന്തമാകാൻ ശ്രമിച്ചു കൊണ്ട് ഞാൻ ദീർഘശ്വാസമെടുത്തു. ആ നിമിഷത്തിൽ ഞാൻ അവിടെ നിന്ന് പോയാൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയേ ചെയ്യൂ എന്നെനിക്ക് അറിയാമായിരുന്നു. ഞാൻ പതുക്കെ വിഷയം മാറ്റി.

ഒരു പതിനഞ്ച് മിനുറ്റോളം ഞങ്ങൾ വിരസമായ വിഷയങ്ങൾ സംസാരിച്ചിരുന്നു. അപ്പോഴേക്കും രാംദേവിനെക്കുറിച്ചുള്ള കുറച്ചു പുസ്തകങ്ങൾ എനിക്ക് വായിക്കാൻ വേണ്ടി അയാൾ നൽകിത്തുടങ്ങിയിരുന്നു. ഒടുവിൽ ഓഫീസിൽ നിന്ന് പുറത്തു വരുമ്പോൾ എൻറെ ഹൃദയം ഉറക്കെ മിടിക്കുന്നുണ്ടായിരുന്നെങ്കിലും ഒരു വിജയം കൈവരിച്ച തോന്നൽ എനിക്കുണ്ടായിരുന്നു.

Tags:    

Similar News