ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി ലങ്ക, മോശം സ്‌കോര്‍
ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കളിമറന്ന ദക്ഷിണാഫ്രിക്കയ്ക്ക് അമ്പരപ്പിക്കുന്ന തോല്‍വി.
ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കളിമറന്ന ദക്ഷിണാഫ്രിക്കയ്ക്ക് അമ്പരപ്പിക്കുന്ന തോല്‍വി. ഗാലെയില്‍ നടന്ന ടെസ്റ്റില്‍ 278 റണ്‍സിനായിരുന്നു ലങ്കയുടെ മഹാവിജയം. രണ്ടാം ഇന്നിങ്‌സില്‍ 73 റണ്‍സിനാണ് അംലയും ഡുപ്ലെസിയും അടങ്ങുന്ന സംഘം യാത്രയായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ മോശം ടോട്ടലാണിത്. ആദ്യ ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കയ്ക്ക് 126 റണ്‍സിന്റെ ആയുസെ ഉണ്ടായിരുന്നുള്ളൂ. അതിനകം എല്ലാവരും ക്രീസ് വിട്ടു. എന്നിരുന്നാലും ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായിരുന്നില്ല.
ആദ്യ ഇന്നിങ്‌സില്‍ 287 ഉം രണ്ടാം ഇന്നിങ്‌സില്‍ 190 ആയിരുന്നു ലങ്ക നേടിയത്. എന്നാല്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ മികവ് കാട്ടിയപ്പോള്‍ ജയം ലങ്ക സ്വന്തമാക്കുകയായിരുന്നു. 49 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ തിളങ്ങിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലും അതും ആവര്‍ത്തിക്കാനായില്ല. മറ്റുളളവര്‍ ദയനീയമായി പരാജയപ്പെട്ടു. അതേസമയം ലങ്കയ്ക്ക് വേണ്ടി ദിമുത് കരുണരത്‌നെ സെഞ്ച്വറിയുമായി(158) കരുത്ത് കാട്ടി. ആ ഫോം രണ്ടാം ഇന്നിങ്‌സിലും കരുണരത്‌നക്ക്(60) തുടരാനായി.
First time ever that Sri Lanka have taken 20 wickets in a Test for less than 200 runs. South Africa bowled out for 126 in the first inns and 73 in the second. #SLvRSA
— Mazher Arshad (@MazherArshad) July 14, 2018
ഓഫ് സ്പിന്നര്‍ ദില്‍റുവാന്‍ പെരേര രണ്ട് ഇന്നിങ്‌സിലുമായ പത്തും രംഗന ഹെരാത്ത് അഞ്ച് വിക്കറ്റും വീഴ്ത്തി. ഇവര്‍ രണ്ടു പേരുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കെണിയാരുക്കിയത്. രണ്ട് ഇന്നിങ്‌സിലുമായി 200ല്‍ താഴെ ടോട്ടലില്‍ ഒരു ടീമിനെ ഒതുക്കി പത്തുവിക്കറ്റും വീഴ്ത്തുന്നത് ശ്രീലങ്കയുടെ ഇത് ആദ്യത്തെ നേട്ടമാണ്. രണ്ടാം ടെസ്റ്റ് ഇൌ മാസം 20ന് കൊളംബോയില്‍ നടക്കും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്സില്‍ 154 റണ്‍സ് നേടിയ ഓപ്പണര്‍ കരുണരത്നയാണ് കളിയിലെ താരം.
Did anybody see @ABdeVilliers17 after this off season match finished in 3 days? 😂😂😂 #SLvRSA pic.twitter.com/BE0qwxnuay
— Nilupul Kawinda (@NilupulK) July 14, 2018