ബര്‍മിങ്ഹാമില്‍ കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടം
നായകന്‍ വിരാട് കോഹ്ലി സെഞ്ച്വറിയോടെ പൊരുതിയെങ്കിലും ഇന്ത്യന്‍ ഇന്നിങ്‌സ് 274 റണ്‍സില്‍ അവസാനിച്ചു.
ബെര്‍മിങ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 13 റണ്‍സ് ഒന്നാമിന്നിങ്‌സ് ലീഡ്. നായകന്‍ വിരാട് കോഹ്ലി സെഞ്ച്വറിയോടെ പൊരുതിയെങ്കിലും ഇന്ത്യന്‍ ഇന്നിങ്‌സ് 274 റണ്‍സില്‍ അവസാനിച്ചു. രണ്ടാമിന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായി.
ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 287 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ലീഡ് സ്വപ്നം കണ്ടാണ് രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. എന്നാല്‍ ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നടിഞ്ഞു. മുരളി വിജയ് 20 റണ്‍സിനും ശിഖര്‍ ധവാന്‍ 26 റണ്‍സിനും കെഎല്‍ രാഹുല്‍ നാല് റണ്‍സിനും തിരിച്ചു.
രഹാനെക്കും കാര്‍ത്തികിനും കാര്യമായ സംഭാവന നല്‍കാനായില്ല. എന്നാല്‍ ഒരറ്റത്ത് പൊരുതി നിന്ന വിരാട് കോഹ്ലി സെഞ്ച്വറിയോടെ ടീമിനെ മുന്നോട്ട് നയിച്ചു. വാലറ്റത്ത് നിന്നും കാര്യമായ പിന്തുണ ഇല്ലാതായതോടെ കോഹ്ലി ഒറ്റയാനായി. 149 റണ്‍സെടുത്ത കോഹ്ലി കൂടി മടങ്ങിയതോടെ ഇന്ത്യ 287 റണ്‍സിലൊതുങ്ങി.
നാല് വിക്കറ്റ് നേടിയ സാം കരനാണ് ഇന്ത്യയെ തകര്‍ത്തത്. 13 റണ്‍സിന്റെ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ അശ്വിന്‍ ഞെട്ടിച്ചു. അലിസ്റ്റര്‍ കുക്ക് പുറത്ത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.