വയറുവേദനിച്ച് ഓടാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് സിക്‌സറുകള്‍ അടിച്ചുകൂട്ടിയതെന്ന് ഹര്‍മന്‍പ്രീത് കൗര്‍

വിക്കറ്റുകള്‍ക്കിടയില്‍ ഓടുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഹര്‍മന്‍പ്രീത് പ്ലാന്‍ മാറ്റി

Update: 2018-11-10 10:25 GMT
Advertising

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് വയറുവേദന വരല്ലേയെന്നാകും എതിര്‍ടീമുകളുടെ ആഗ്രഹം. വയറുവേദന വന്ന് ഓടാന്‍ മടിച്ച ഹര്‍മന്‍പ്രീത് കൗര്‍ ന്യൂസിലന്റിനെതിരെ അടിച്ചുകൂട്ടിയത് എട്ട് സിക്‌സും ഏഴ് ഫോറുമടക്കം എണ്ണം പറഞ്ഞൊരു സെഞ്ചുറിയാണ്.

ശീതീകരിച്ച ഡ്രെസിംങ് റൂമില്‍ വിശ്രമിക്കാനായിരിക്കും വയറുവേദനയുണ്ടെങ്കില്‍ സാധാരണ ക്രിക്കറ്റു കളിക്കാര്‍ താല്‍പ്പര്യപ്പെടുക. എന്നാല്‍ ഹര്‍മന്‍പ്രീത് കൗര്‍ അത്തരത്തിലൊരാളേയല്ല. വയറുവേദന മറികടന്ന് ഹര്‍മന്‍പ്രീത് കൗര്‍ 51 പന്തില്‍ നേടിയത് 103 റണ്‍സാണ്. വനിതകളുടെ ട്വന്റി 20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യ 34 റണ്‍സിന്റെ ജയം സ്വന്തമാക്കിയത് ഈ സെഞ്ചുറിയുടെ ബലത്തിലാണ്.

Women's World T20: India register 34-run win against New Zealand

Women's World T20: India register 34-run win against New Zealand

'മത്സരത്തിന്റെ തലേന്ന് ചെറുതായി പുറംവേദനയുണ്ടായിരുന്നു. മത്സരദിനം രാവിലെയും ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. മൈതാനത്തെത്തിയപ്പോള്‍ മുതല്‍ വയറുവേദനയുണ്ടായിരുന്നു. ഫിസിയോ വന്ന് മരുന്ന് നല്‍കിയതോടെയാണ് അല്‍പം കുറവുതോന്നിയത്' ഹര്‍മന്‍പ്രീത് മത്സരശേഷം പറയുന്നു.

ഇന്നിംങ്‌സിന്റെ തുടക്കത്തില്‍ വിക്കറ്റിനിടയില്‍ ഓടുമ്പോള്‍ വയറുവേദന കൂടി വന്നു. വിക്കറ്റുകള്‍ക്കിടയില്‍ ഓടുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഹര്‍മന്‍പ്രീത് പ്ലാന്‍ മാറ്റി. സ്‌ട്രൈക്ക് കൈമാറിയാല്‍ താന്‍ കൂറ്റനടികള്‍ക്ക് ശ്രമിക്കാമെന്ന് ക്രീസിലുണ്ടായിരുന്ന ജെമിയ റോഡ്രിഗസിനോട് പറഞ്ഞു. സ്‌ട്രൈക്ക് ലഭിച്ചപ്പോഴെല്ലാം കൂറ്റനടികളിലൂടെ കൗര്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയും ചെയ്തു.

ये भी पà¥�ें- വനിത ടി20 ലോകകപ്പില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ആസ്‌ത്രേലിയക്കെതിരെ 171 റണ്‍സും കൗര്‍ നേടിയിരുന്നു. ന്യൂസിലന്റിനെതിരായ പ്രകടനത്തോടെ ട്വന്റി 20യില്‍ സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമായി ഹര്‍മന്‍പ്രീദ് മാറി. സെഞ്ചുറിയേക്കാള്‍ ടീമിന് ജയിക്കാനാവശ്യമായ റണ്‍സ് നേടിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. സോഫി ഡിവൈനേയും ബേറ്റ്‌സിനേയും പോലുള്ള ഒന്നാന്തരം ബാറ്റിംങ് താരങ്ങളുള്ള കിവീസിനെതിരെ 150 പോലും ജയിക്കാവുന്ന സ്‌കോറല്ലെന്ന് തിരിച്ചറിവുണ്ടായിരുന്നതായും കൗര്‍ സമ്മതിക്കുന്നു.

ഹര്‍മന്‍പ്രീത് പറഞ്ഞതുപോലെ പൊരുതിയ ശേഷമാണ് ന്യൂസിലന്റ് വനിതകള്‍ കീഴടങ്ങിയത്. ബേറ്റ്‌സിന്റേയും(67) കാത്തി മാര്‍ട്ടിന്റേയും(39) ബാറ്റിംങില്‍ അവര്‍ നിശ്ചിത 20 ഓവറില്‍ 9ന് 160 റണ്‍സ് നേടി. വയറുവേദന വകവെയ്ക്കാതെ ഇന്നിംങ്‌സിലെ അവസാന പന്തുവരെ ബാറ്റുവീശിയ ഹര്‍മന്‍പ്രീത് കൗര്‍ തന്നെയാണ് ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ ജയം സമ്മാനിച്ചത്.

Tags:    

Similar News