എനിക്കല്ല, ബാലന്‍ ഡി ഓറിന് അര്‍ഹത മറ്റൊരാള്‍ക്ക്; ഹസാര്‍ഡ് പറയുന്നു 

ഇപ്രാവശ്യത്തെ ബാലന്‍ ദി ഓര്‍ പുരസ്കാരം ആര് നേടുമെന്നാണ് ഫുട്ബോള്‍ ലോകത്തെ ചര്‍ച്ചകളിലൊന്ന്. 

Update: 2018-11-18 11:24 GMT
Advertising

ഇപ്രാവശ്യത്തെ ബാലന്‍ ഡി ഓര്‍ പുരസ്കാരം ആര് നേടുമെന്നാണ് ഫുട്ബോള്‍ ലോകത്തെ ചര്‍ച്ചകളിലൊന്ന്. ഫുട്ബോള്‍ ലോകത്തെ സൂപ്പര്‍താരങ്ങളായ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്ലാത്തൊരാള്‍ ഇത്തവണ ഈ പുരസ്‌കാരം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരാകും എന്നത് സംബന്ധിച്ച് ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ പ്രതികരണവുമായി എത്തുകയാണ് ചെല്‍സിയുടെ സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡ്.

ഞാന്‍ ബാലന്‍ ഡി ഓര്‍ അര്‍ഹിക്കുന്നില്ല. എന്നാല്‍ എംബാപ്പെയ്ക്ക് അത് ഏറ്റുവാങ്ങുവാനുള്ള അര്‍ഹതയുണ്ട് എന്നാണ് ഹസാര്‍ഡ് പറയുന്നത്. എന്റെ മികച്ച വര്‍ഷമായിരുന്നു ഇത്. പക്ഷേ യാഥാര്‍ഥ്യ ബോധത്തോടെ വേണമല്ലോ നമ്മള്‍ സംസാരിക്കാന്‍. എന്നേക്കാള്‍ മികച്ച കളിക്കാര്‍ ഇവിടെയുണ്ട്. ബാലന്‍ ഡി ഓറിനായി ലൂക്ക മോഡ്രിച്ചിന്റെ പേര് ഞാന്‍ പറയുമായിരുന്നു. എന്നല്‍ ഓഗസ്റ്റ്, സെപ്തംബര്‍ മുതല്‍ മോഡ്രിച്ചിന് കളിക്കളത്തില്‍ വലിയ മുന്നേറ്റം നടത്താനായിട്ടില്ല. സീസണിന്റെ തുടക്കത്തിലെ പ്രകടനം കണക്കിലെടുത്താല്‍ ഞാന്‍ എംബാപ്പെയുടെ പേരാകും നിര്‍ദേശിക്കുക എന്നും ഹസാര്‍ഡ് പറയുന്നു.

ബാലന്‍ ഡി ഓര്‍ ലക്ഷ്യമിട്ട് ഹസാര്‍ഡ് ചെല്‍സി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ മികച്ച പ്രകടനം ഹസാര്‍ഡിന് പുറത്തെടുക്കാനായെങ്കിലും ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ മാത്രമൊന്നുമില്ലായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അവസാന മൂന്ന് മത്സരങ്ങള്‍ താരത്തിന് നഷ്ടമാവുകയും ചെയ്തു.

Tags:    

Similar News