രഞ്ജി ട്രോഫി: കേരളം ഇന്ന് ബംഗാളിനെതിരെ
സീസണില്‍ കേരളത്തിന്റെ ആദ്യ എവേ മത്സരം കൂടിയാണിത്. മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയാണ് ബംഗാളിനെ നയിക്കുന്നത്.
Update: 2018-11-20 01:45 GMT
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സീസണിലെ മൂന്നാം മത്സരത്തില്‍ കേരളം ഇന്ന് ബംഗാളിനെ നേരിടും. കൊല്‍ക്കത്തയിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരെ കേരളം തകര്‍പ്പന്‍ ജയം നേടിയിരുന്നു. സീസണില്‍ കേരളത്തിന്റെ ആദ്യ എവേ മത്സരം കൂടിയാണിത്. മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയാണ് ബംഗാളിനെ നയിക്കുന്നത്.