'തിലകിനെ വലിച്ചത് ഹര്‍ദികിന്‍റെ മണ്ടന്‍ തീരുമാനം'; രൂക്ഷവിമര്‍ശനവുമായി ഗവാസ്‍കര്‍
23 പന്തിൽ 25 റൺസുമായി താളം കണ്ടെത്താതിരുന്നു തിലകിനെ പിൻവലിച്ച് മിച്ചൽ സാന്റ്നറെയാണ് മുംബൈ ഇറക്കിയത്


ക്രീസിൽ നിൽക്കുന്ന ഒരാളോട് 'ഇങ്ങ് പോര്' എന്നുപറയുന്നത് കണ്ടം ക്രിക്കറ്റിൽ സ്ഥിരം കാണുന്നതാണ്. എന്നാൽ ക്രീസിൽ ഔട്ടാകാതെയുള്ള ഒരാളെ പരിക്ക് പറ്റാതെ തിരിച്ചുവിളിക്കുന്നത് ക്രിക്കറ്റിൽ അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. നിയമപ്രകാരം ഇതുപോലെ റിട്ടയർഡ് ഔട്ടാക്കുന്നതിൽ പ്രശ്നമില്ലെങ്കിലും പ്രൊഫഷണൽ ക്രിക്കറ്റിൽ അത് അധികം കാണാറില്ല. അതിന് പ്രധാന കാരണം അതാ താരത്തെ അപമാനിക്കുന്നതിന് തുല്യമാണ് എന്നതുകൊണ്ടാണ്.
എന്നാൽ ഇന്നലെ മുംബൈ ഇന്ത്യൻസും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിൽ ആ ദൃശ്യം ആരാധകര്‍ കണ്ടു. മത്സരത്തിൽ മുംബൈക്ക് ജയിക്കാൻ ഏഴ് പന്തിൽ നിന്നും 24 റൺസ് വേണമെന്നിരിക്കേ ക്രീസിലുണ്ടായിരുന്നു തിലക് വർമയെ മുംബൈ തിരിച്ചുവിളിച്ചു. 23 പന്തിൽ 25 റൺസുമായി താളം കണ്ടെത്താതിരുന്ന തിലകിനെ പിൻവലിച്ച് മിച്ചൽ സാന്റ്നറെയാണ് മുംബൈ ഇറക്കിയത്. പക്ഷേ കാര്യമുണ്ടായില്ല. മത്സരം മുംബൈ തോറ്റു.
എന്തായാലും ഈ വിഷയം വിവാദമായിട്ടുണ്ട്. ഈ വിഷയത്തിൽ ഗവാസ്കർ പറഞ്ഞതിങ്ങനെ ''തിലക് വർമയെ റിട്ടയർഡ് ഔട്ടാക്കി സാന്റ്നറെ ഇറക്കിയത് ഹാർദിക് പാണ്ഡ്യയുടെ മണ്ടൻ തീരുമാനമാണ്. നിങ്ങൾ സിംഗിളുകൾ എടുക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് തിലകിനെ റിട്ടയർഡ് ഔട്ടാക്കിയത്''
ഇത് ശരിയാണ്. കാരണം ക്രീസിലുണ്ടായിരുന്ന പാണ്ഡ്യ തിലകിന് പകരം വന്ന സാന്‍റ്നര്‍ക്ക് സ്ട്രൈക്ക് നൽകിയിരുന്നില്ല. രണ്ട് പന്തുകൾ മാത്രമാണ് സാന്റ്നർ ഫേസ് ചെയ്തത്. അങ്ങനെയെങ്കിൽ പിന്നെയെന്തിനാണ് തിലകിനെ പിൻവലിച്ചത് എന്ന ചോദ്യം ന്യായമാണ്
എന്നാൽ ഇതൊരു ടാക്റ്റിക്കൽ ഡിസിഷനാണെന്നാണ് മുംബൈ കോച്ച് ജയവർധനെ പ്രതികരിച്ചത്. തിലക് താളം കണ്ടെത്തുന്നതിനായി ഒരുപാട് കാത്തിരുന്നന്നെങ്കിലും നടക്കാത്തത് കൊണ്ടാണ് പുതിയ ആളെ അയച്ചതാണെന്നാണ് ജയവർധനെയുടെ വിശദീകരണം.