ആസ്ട്രേലിയക്കെതിരായ ആദ്യ ടി20; 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

കളിക്ക് ഒരു ദിവസം മുമ്പെ ടീം പ്രഖ്യാപിക്കുന്ന രീതി ഇന്ത്യ നേരത്തെ തുടക്കമിട്ടതാണ്.

Update: 2018-11-20 08:18 GMT
Advertising

ഇന്ത്യയുടെ ആസ്‌ട്രേലിയന്‍ പരമ്പരയിലെ ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു. വിരാട് കോഹ് ലി നയിക്കുന്ന പന്ത്രണ്ടംഗ ഇന്ത്യന്‍ ടീമിന്റെ ലിസ്റ്റാണ് പുറത്തു വിട്ടിരിക്കുന്നത്. കളിക്ക് ഒരു ദിവസം മുമ്പെ ടീം പ്രഖ്യാപിക്കുന്ന രീതി ഇന്ത്യ നേരത്തെ തുടക്കമിട്ടതാണ്. അന്തിമ ഇലവനെ നാളെ പ്രഖ്യാപിക്കൂ. ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ് എന്നിവര്‍ക്ക് 12 അംഗ ടീമില്‍ ഇടമില്ല.

ദിനേശ് കാര്‍ത്തിക്കും പന്തും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ റിഷഭ് പന്തായിരിക്കും വിക്കറ്റ് കീപ്പര്‍. കെ.എല്‍.രാഹുലിന് പുറമെ ക്രുനാല്‍ പാണ്ഡ്യയും ഇടം നേടി. അന്തിമ ഇലവന്‍ പ്രഖ്യാപിക്കുമ്പോള്‍ പുറത്തേക്ക് പോകുന്ന താരം ആരാകും എന്നാണ് ഇനി അറിയേണ്ടത്. അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ മികച്ച പ്രകടനം ക്രുനാല്‍ പാണ്ഡ്യക്ക് അന്തിമ ഇലവനില്‍ ഇടം നല്‍കിയേക്കും. സ്പിന്നര്‍മാരായി ചാഹലും കുല്‍ദീപും ടീമിലുണ്ടെങ്കിലും ഇവരില്‍ ഒരാള്‍ മാത്രമെ അന്തിമ ഇലവനില്‍ കളിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് സൂചന.

ഭുവിക്കും ഭൂമ്രയ്ക്കും ഒപ്പം യുവതാരം ഖലീല്‍ അഹ്മദും പേസര്‍മാരായി ലിസ്റ്റിലുണ്ട്. കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന് എന്നിവരാണ് ടോപ് ഓര്‍ഡറില്‍ ഇറങ്ങുക. ഇന്ത്യന്‍ ടീം: വിരാട് കോഹ് ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഭൂമ്ര, ഖലീല്‍ അഹ്മദ്, ചഹല്‍

Tags:    

Similar News