ചെന്നൈ ജേഴ്‌സിയിലെ ആ മൂന്ന് നക്ഷത്രങ്ങൾ എന്തിന്?

നായകന്‍ ധോണിയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ജേഴ്സി പുറത്തിറക്കിയത്.

Update: 2021-03-28 02:35 GMT
Editor : Sports Desk
ചെന്നൈ ജേഴ്‌സിയിലെ ആ മൂന്ന് നക്ഷത്രങ്ങൾ എന്തിന്?
AddThis Website Tools
Advertising

2021 ഐപിഎൽ സീസണിലേക്കായുള്ള ചെന്നൈ സൂപ്പർ കിങ്‌സിന്റെ ജേഴ്‌സി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇന്ത്യൻ സൈന്യത്തോടുള്ള ആദരസൂചകമായി ചുമലിൽ ഇന്ത്യൻ സൈനിക യൂണിഫോമിന്‍റെ നിറത്തോട് കൂടിയാണ് ജേഴ്‌സി. നായകൻ ധോണിയാണ് ജേഴ്‌സി പുറത്തിറക്കിയത്.

മറ്റൊരു പ്രത്യേകത കൂടി ആ ജേഴ്‌സിക്കുണ്ടായിരുന്നു. മുൻവശത്ത് ടീം ലോഗോയുടെ മുകളിലായി മൂന്ന് നക്ഷത്രങ്ങൾ. അവയെന്താണ് എന്ന ആലോചനയിലായിരുന്നു ആരാധകർ. അവയെന്താണെന്ന് പുറത്തുവിട്ടിരിക്കുകയാണ് ടീം വൃത്തങ്ങൾ. മൂന്ന് നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നത് ചെന്നൈ നേടിയ മൂന്ന് ഐപിഎൽ കിരീടങ്ങളെയാണ്. 2010 ലും 2011 ലും 2018ലുമാണ് ചെന്നൈ കിരീടം നേടിയത്.

കഴിഞ്ഞ സീസണിൽ ഐപിഎൽ ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. അതുകൊണ്ടു തന്നെ ഈ സീസണിൽ മികച്ച പ്രകടനം നടത്തേണ്ടത് ടീമിന് ആവശ്യമാണ്. ഏപ്രിൽ ഒമ്പതിനാണ് 2021 ഐപിഎൽ സീസൺ ആരംഭിക്കുന്നത്. 10 ന് ഡൽഹി കാപ്പിറ്റൽസുമായി മുബൈയിലാണ് ചെന്നൈയുടെ ആദ്യമത്സരം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - Sports Desk

contributor

Editor - Sports Desk

contributor

Similar News