ആരും കൊതിക്കും ഈ നായകന്‍റെ ടീമിലെത്താൻ
രണ്ടു താരങ്ങൾ ധോണിയുടെ നായകമികവിനെ കുറിച്ചുള്ള അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ നായകരിലൊരാളാണ് ധോണി. ധോണിയുടെ ക്യാപ്റ്റൻസിയിൽ മൂന്ന് ഐപിഎൽ കിരീടമാണ് അദ്ദേഹത്തിന്‍റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയത്. ഇപ്പോൾ ആദ്യമായി ചെന്നൈ ടീമിലെത്തിയ രണ്ടു താരങ്ങൾ ധോണിയുടെ നായകമികവിനെ കുറിച്ചുള്ള അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഞാൻ ധോണിക്ക് കീഴിൽ കളിച്ച പലതാരങ്ങളോടും സംസാരിച്ചു, അവരൊക്ക പറഞ്ഞത് അവരുടെ കളി മികവ് വർധിപ്പിക്കാൻ ധോണി നന്നായി സഹായിച്ചെന്നാണ്. എന്‍റെ അഭിപ്രായത്തിൽ മഹാനായ നായകൻമാർക്കാണ് അത് സാധിക്കുകയെന്നാണ്മൊയീന് അലി
ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലിയാണ് ധോണിയുടെ കൂടെ കളിക്കുന്നത് ഏതൊരു കളിക്കാരന്‍റെയും ആഗ്രഹമാണെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഞാൻ ധോണിക്ക് കീഴിൽ കളിച്ച പലതാരങ്ങളോടും സംസാരിച്ചു, അവരൊക്ക പറഞ്ഞത് അവരുടെ കളി മികവ് വർധിപ്പിക്കാൻ ധോണി നന്നായി സഹായിച്ചെന്നാണ്. എന്‍റെ അഭിപ്രായത്തിൽ മഹാനായ നായകൻമാർക്കാണ് അത് സാധിക്കുകയെന്നാണ്.-മൊയീൻ അലി പറഞ്ഞു. ഹർഭജനേയും പിയൂഷ് ചൗളയേയും വിട്ടുകളഞ്ഞാണ് ചെന്നൈ ആകെ 16 കോടി ചെലവഴിച്ച് മൊയീൻ അലിയേയും കൃഷ്ണപ്പ ഗൗതത്തിനെയും ടീമിലെത്തിച്ചത്.
ധോണിക്ക് കീഴിൽ കളിക്കുന്നത് തന്‍റെ ഭാഗ്യമാണെന്നാണ് ഇന്ത്യൻ താരം ചേതേശ്വർ പൂജാര അഭിപ്രായപ്പെട്ടത്. ചെന്നൈയോടൊപ്പം കളിക്കുന്നത് എനിക്ക് അഭിമാനമാണ്, ഞാൻ അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറിയത് ധോണിയുടെ ക്യാപ്റ്റൻസിയിലാണ്. അതുകൊണ്ടു തന്നെ ധോണിക്ക് കീഴിൽ ഐപിഎൽ കളിക്കാൻ സാധിക്കുന്നത് എന്‍റെ ഭാഗ്യമാണ്-പൂജാര പറഞ്ഞു. 50 ലക്ഷത്തിനാണ് പൂജാരയെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്.