സസ്പെന്‍സിനൊടുവില്‍ ഫാഫ്... കോഹ്‍ലി അഴിച്ചുവെച്ച കിരീടം ഡുപ്ലെസിയുടെ തലയില്‍

വിരാട് കോഹ്‍ലി ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷമുള്ള ബാംഗ്ലൂരിന്‍റെ ആദ്യ ഐ.പി.എല്‍ സീസണാണ് വരാനിരിക്കുന്നത്.

Update: 2022-03-12 11:43 GMT
Advertising

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ പുതിയ ഐ.പി.എല്‍ സീസണില്‍ നയിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം ഫാഫ് ഡുപ്ലസി എത്തുന്നു. വിരാട് കോഹ്‍ലി ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷമുള്ള ബാംഗ്ലൂരിന്‍റെ ആദ്യ ഐ.പി.എല്‍ സീസണാണ് വരാനിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ വിരാട് തന്നെ ബാംഗ്ലൂരിന്‍റെ ക്യാപ്റ്റനായി തിരിച്ചുവന്നേക്കുമെന്ന തരത്തില്‍ കുറച്ചു ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് സസ്പെന്‍സ് ത്രില്ലര്‍ പോലെ ആരാധകരുടെ പ്രിയപ്പെട്ട ഫാഫിനെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ക്യാപ് ഏല്‍പ്പിച്ചിരിക്കുന്നത്.

Full View

കഴിഞ്ഞ സീസണിന്‍റെ പകുതിയോടെയാണ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് സീസണിനു ശേഷം താന്‍ നായകസ്ഥാനത്തു നിന്ന് രാജിവയ്ക്കുകയാണെന്ന് വിരാട് പ്രഖ്യാപിക്കുന്നത്. നായകസ്ഥാനത്ത് നിന്ന് വിരമിച്ചെങ്കിലും ടീമിന്‍റെ ഭാഗമായി തുടരുമെന്നും കോഹ്‍ലി അറിയിച്ചിരുന്നു. നായകനെന്ന നിലയില്‍ ആര്‍.സി.ബിയെ കഴിഞ്ഞ പത്ത് സീസണുകളിലായി കോഹ്‍ലിയാണ് നയിച്ചിരുന്നത്. 132 മത്സരങ്ങളില്‍ ബാംഗ്ലൂരിനെ നയിച്ചെങ്കിലും ഒരു തവണ പോലും ബാംഗ്ലൂരിനെ കിരീടനേട്ടത്തിലേക്കെത്തിക്കാന്‍ കോഹ്‍ലിക്കായിട്ടില്ല. ക്യാപ്റ്റന്‍സി ഒഴിഞ്ഞെങ്കിലും ഐ.പി.എല്‍ മെഗാ താരലേലത്തിന് മുമ്പ് തന്നെ 15 കോടി രൂപ നല്‍കി കോഹ്‍ലിയെ ആര്‍.സി.ബി നിലനിര്‍ത്തിയിരുന്നു.

നേരത്തെ ഗ്ലെന്‍ മാക്സ്വെലിന്‍റെ പേരാണ് ആര്‍.സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മുഴങ്ങിക്കേട്ടിരുന്നത്. ആര്‍.സി.ബി അണ്‍ബോക്‌സെന്ന ചടങ്ങില്‍വെച്ചാണ് ഡുപ്ലെസിയാണ് ക്യാപ്റ്റനെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പുതിയ നായകനെ തെരഞ്ഞെടുക്കുന്നതിനൊപ്പം വരാനിരിക്കുന്ന സീസണിലേക്കുള്ള ജെഴ്‌സിയും റോയല്‍ ചാലഞ്ചേഴ്സ് പുറത്തിറക്കി. താരലേലത്തിൽ ഏഴേകാൽ കോടി രൂപയ്ക്കാണ് ചെന്നൈയില്‍ നിന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനെ ബാംഗ്ലൂര്‍ സ്വന്തം തട്ടകത്തിലെത്തിച്ചത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News