വിജയത്തോടെ മടങ്ങാൻ ഇന്ത്യ; കോഹ്‍ലിയുടെ കീഴിൽ ടീമിന്റെ അവസാന ടി20

ട്വൻറി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും.

Update: 2021-11-08 02:58 GMT
Advertising

ട്വന്‍റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഇരു ടീമുകളും സെമി കാണാതെ പുറത്തായതിനാൽ ഇന്നത്തെ മത്സരം പ്രസക്തമല്ലെങ്കിലും അവസാന കളിയില്‍ വലിയ വിജയത്തോടെ യു.എ.ഇ വിടാനായിരിക്കും ഇന്ത്യന്‍ ടീമിന്‍റെ ശ്രമം. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ നായകത്വത്തിൽ ഇന്ത്യ കളിക്കുന്ന അവസാന ട്വന്‍റി ടി20 യാകും ഇന്നത്തെ മത്സരമെന്ന പ്രത്യേകതയും ഉണ്ട്.

സെമി കാണാതെ പുറത്തായ ഇന്ത്യക്കിത് ബെഞ്ചിന്‍റെ ശക്തി പരീക്ഷിക്കാനുള്ള അവസരമാണ്. ഇതുവരെ അവസരം ലഭിക്കാത്ത സ്പിന്നർ രാഹുൽ ചഹാറിനെ ഇന്ന് ടീമിൽ ഉൾപ്പെടുത്തിയേക്കും. അങ്ങനെയെങ്കിൽ വരുൺ ചക്രവർത്തിയാകും പുറത്തിരിക്കുക. ഇഷാൻ കിഷനെയും കളിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. കിഷന് ഒരു മത്സരത്തില്‍ അവസരം കൊടുത്തിരുന്നെങ്കിലും അത് മുതലെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ക്യാപ്റ്റനെന്ന നിലയിൽ അവസാന ടി20 മത്സരത്തിനിറങ്ങുന്ന കോഹ്‍ലിക്ക് വേണ്ടി മികച്ച വിജയം നേടേണ്ടതും ടീം ഇന്ത്യയുടെ ആവശ്യമാണ്. പരിശീലകന്‍ രവി ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരം കൂടിയാണിത്. അതും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വൈകാരിക ഘടകമാണ്. ശാസ്ത്രിക്ക് വിജയത്തോടെ യാത്രയയപ്പ് നല്‍കാനാകും ടീം ഇന്ത്യയുടെ ശ്രമം.

അതേസമയം ന്യൂസിലൻഡിന്‍റെ ഇന്ത്യൻ പര്യടനത്തിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ഇന്നത്തെ മത്സരം സെലക്ടർമാരും പുതിയ പരിശീലകനായ ദ്രാവിഡും ഉറ്റുനോക്കുമെന്ന് ഇറപ്പാണ്. മറുവശത്ത് നബീയക്ക് അത്ഭുതങ്ങൾ കാട്ടാനുള്ള മത്സരമാണിത്. ഇന്ത്യയെ വിറപ്പിക്കാനായാൽ തലയുയർത്തി തന്നെ നമീബിയക്ക് മടങ്ങാം. ഡേവിഡ് വീസെ , ട്രംബൽമെൻ തുടങ്ങിയ താരങ്ങളുടെ വ്യക്തിഗത മികവിലാണ് നമീബിയ പ്രതീക്ഷവെയ്ക്കുന്നത്. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News