'വന്‍ പ്രതിഭയുള്ള താരമാണ്, പക്ഷെ'; സഞ്ജുവിനെക്കുറിച്ച് ക്രിക്കറ്റ് ഇതിഹാസം കപിൽദേവ്

വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ ഋഷഭ് പന്ത്, ഇഷൻ കിഷൻ, ദിനേശ് കാർത്തിക്, സഞ്ജു സാംസൺ എന്നിവർക്കെല്ലാം ഒരേ നിലവാരമാണെന്നും കപിൽദേവ്

Update: 2022-06-15 09:40 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസന്റെ കാര്യത്തിൽ തീർത്തും നിരാശനാണ് താനെന്ന് ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റർ കപിൽദേവ്. ബാറ്ററെന്ന നിലയ്ക്കുള്ള പ്രതിഭയ്‌ക്കൊത്ത് താരത്തിൽനിന്ന് അധികമൊന്നും പുറത്തുകാണുന്നില്ലെന്ന് കപിൽ വിമർശിച്ചു. സഞ്ജുവിനെ ദേശീയ ടീമിലെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുൻ ഇന്ത്യൻ നായകൻ താരത്തിന്റെ പ്രധാന പ്രശ്‌നം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

''സഞ്ജു സാംസന്റെ കാര്യത്തിൽ എനിക്ക് നിരാശയാണ്. വന്‍ പ്രതിഭയുള്ള താരമാണ്. ഒന്നോ രണ്ടോ മത്സരങ്ങളിൽ നന്നായി കളിക്കും. എന്നാൽ, തുടർന്നങ്ങോട്ട് ആ പ്രകടനം കാണില്ല...'' ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കപിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിൽ എല്ലാവരുടെയും നിലവാരം സമാനമാണെന്നും കപിൽ അഭിപ്രായപ്പെട്ടു. ഋഷഭ് പന്ത്, ഇഷൻ കിഷൻ, ദിനേശ് കാർത്തിക്, സഞ്ജു സാംസൺ എന്നിവരെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ''കൂട്ടത്തിൽ ആരാണ് മികച്ച ബാറ്ററെന്നു ചോദിച്ചാൽ എല്ലാവരും അവരുടേതായ ദിവസം ടീമിന് വിജയം നേടിത്തരാൻ കഴിവുള്ളവരാണ്. വൃദ്ധിമാൻ സാഹ മറ്റു നാലുപേരെക്കാൾ മികച്ച വിക്കറ്റ് കീപ്പറാണ്. എന്നാൽ, ബാറ്റർമാരെന്ന നിലയ്ക്ക് മറ്റു നാലുപേരാണ് മികച്ചവർ.'' കപിൽദേവ് തുടർന്നു.

''നിലവിലെ സ്ഥിരതയുടെ കാര്യത്തിൽ ദിനേശ് കാർത്തിക് എല്ലാവർക്കും മുന്നിലാണ്. ഇഷൻ കിഷന് സമ്മർദമുണ്ട്. ഐ.പി.എൽ ലേലത്തിൽ ലഭിച്ച വലിയ തുകയുടെ സമ്മർദമായിരിക്കാം. ഇത്രയും വലിയൊരു തുക ഒരിക്കലും ലഭിച്ചിട്ടില്ലാത്തതിനാൽ അതേക്കുറിച്ച് എനിക്ക് പറയാനാകില്ല.''

ടി20യിൽ കാർത്തിക് പന്തിനെ മറികടന്നിട്ടുണ്ടെന്ന് പറയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ഇത്തവണ വളരെ മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. അതുവഴി സെലക്ടർമാർക്ക് അദ്ദേഹത്തെ അവഗണിക്കാൻ പറ്റാതെയായി. പന്ത് യുവതാരമായതിനാൽ ഇനിയും ഒരുപാട് കളിക്കുള്ള അവസരം ബാക്കികിടക്കുന്നുണ്ട്. എന്നാൽ, കാർത്തിക്കിന് വലിയ പരിചയസമ്പത്തുണ്ട്. ധോണിക്കു മുൻപ് കളി തുടങ്ങിയയാളാണ്. ഇപ്പോഴും കളി തുടരുകയും ചെയ്യുന്നു-കപിൽദേവ് കൂട്ടിച്ചേർത്തു.

Summary: "Disappointed with Sanju Samson...", says India Legend Kapil Dev

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News