'സ്ത്രീകൾക്ക് പ്രവർത്തനസ്വാതന്ത്ര്യം; ക്രിക്കറ്റിന് പിന്തുണ'; മാറിയ താലിബാനാണ് വന്നിരിക്കുന്നതെന്ന് ഷാഹിദ് അഫ്രീദി

താലിബാൻ ക്രിക്കറ്റിനെ പിന്തുണയ്ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണെന്ന് പാകിസ്താൻ മുൻ നായകൻ ഷാഹിദ് അഫ്രീദി അഭിപ്രായപ്പെട്ടു. താരത്തിന്റെ അഭിപ്രായപ്രകടനത്തിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്

Update: 2021-08-31 17:03 GMT
Editor : Shaheer | By : Web Desk
Advertising

താലിബാൻ ഇത്തവണ പോസിറ്റീവാണെന്നും രാഷ്ട്രീയത്തിൽ അടക്കം സ്ത്രീകളെ പ്രവർത്തിക്കാൻ അവർ അനുവദിക്കുന്നുണ്ടെന്നും പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുൻനായകൻ ഷാഹിദ് അഫ്രീദി. താലിബാൻ ക്രിക്കറ്റിനെ പിന്തുണയ്ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.

അഫ്ഗാനിൽ താലിബാന്റെ നിയന്ത്രണം ഏറ്റെടുത്തതിനെക്കുറിച്ച് പാകിസ്താന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഹിദ് അഫ്രീദി. ഇത്തവണ പോസിറ്റീവ് മനോഭാവത്തോടെയാണ് താലിബാൻ എത്തിയിട്ടുള്ളത്. സ്ത്രീകളെ രാഷ്ട്രീയത്തിൽ അടക്കം പ്രവർത്തിക്കാൻ അനുവദിക്കുമെന്നാണ് അവർ അറിയിച്ചിട്ടുള്ളത്. താലിബാൻ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അഫ്രീദി പറഞ്ഞു.

അതേസമയം, താലിബാനെ പിന്തുണച്ച മുൻ പാക് സൂപ്പർ താരത്തിന്റെ നടപടിയിൽ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. താലിബാനെ പിന്തുണയ്ക്കുന്നത് ലജ്ജാകരമാണെന്നാണ് പലരും ട്വിറ്ററിലടക്കം പ്രതികരിച്ചത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News