മലയാളി വിദ്യാർത്ഥിക്കു നേരെ വധശ്രമം; മംഗലാപുരത്ത് അഞ്ച് സഹപാഠികൾ അറസ്റ്റിൽ

മലയാളിയായ ശബാബ് കെ (21) എന്ന വിദ്യാർത്ഥി നൽകിയ പരാതിയിലാണ് മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2022-05-30 15:35 GMT
Editor : André | By : Web Desk
Advertising

മംഗലാപുരം: കോളേജിലെ കലാപരിപാടിക്കിടെയുണ്ടായ സംഘർഷത്തെ തുടർന്ന് മലയാളി വിദ്യാർത്ഥിയെ വീട്ടിൽകയറി മാരകായുധങ്ങളുമായി അക്രമിച്ച സംഘത്തിലെ എട്ടുപേർ പിടിയിൽ. മംഗലാപുരം ബൽമട്ടയിലെ യേനപ്പോയ കോളേജ് വിദ്യാർത്ഥികളെയാണ് വധശ്രമത്തിന് മംഗളുരു ഉർവ പൊലീസ് പിടികൂടിയതെന്ന് ദൈജിവേൾഡ് റിപ്പോർട്ട് ചെയ്തു. നാലു പേർ ഒളിവിലാണ്.

മലയാളിയായ ശബാബ് കെ (21) എന്ന വിദ്യാർത്ഥി നൽകിയ പരാതിയിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടു പേർ മാരകായുധങ്ങളുമായി താൻ താമസിക്കുന്ന ചിലിംബിയിലെ ഹിൽക്രസ്റ്റ് അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് ശബാബിന്റെ പരാതി.  ശനിയാഴ്ച കോളേജിൽ നടന്ന കലാ  സാംസ്‌കാരിക പരിപാടിക്കിടെ ഉണ്ടായ തർക്കത്തിന് പ്രതികാരം ചെയ്യാൻ പ്രതികൾ ഫ്‌ളാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ അഫ്രിഷ് എന്നയാൾ വധഭീഷണി മുഴക്കുകയും ഷെയ്ഖ് മുഹിയുദ്ദിൻ എന്നയാൾ ക്രിക്കറ്റ് സ്റ്റംപുപയോഗിച്ച് മർദിക്കാനൊരുങ്ങുകയും ചെയ്തു. മറ്റ് പ്രതികൾ തന്നെ അടിക്കാൻ ആക്രോശിച്ചു. ശിബിൽ എന്ന സുഹൃത്ത് ഇടപെട്ടതു കൊണ്ടുമാത്രമാണ് ജീവൻ രക്ഷിക്കാനായത്. - ശബാബിന്റെ പരാതിയിൽ പറയുന്നു.

മുഹമ്മദ് അഫ്രിഷ് (21), സുനൈഫ് (21), ഷെയ്ഖ് മുഹിയുദ്ദിൻ (20), ഇബ്രാഹിം റാജി (20), മുഹമ്മദ് സിനാൻ അബ്ദുല്ല (21), മുഹമ്മദ് അസ്ലം (21), മുഹമ്മദ് അഫാം അസ്ലം (20), മുഹമ്മദ് സയ്യിദ് അഫ്രീദ് (21) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇവർ എല്ലാവരും ബൽമട്ടയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥികളാണ്. ഒളിവിൽ പോയ നാലു പ്രതികൾക്കു വേണ്ടി തെരച്ചിൽ നടത്തുന്നതായും പൊലീസ് പറഞ്ഞു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News