കൊടുങ്ങല്ലൂരില്‍ ഖസാക്കിന്റെ ഇതിഹാസത്തിന് ചിത്രങ്ങളിലൂടെ പുനരാവിഷ്കാരം

Update: 2017-11-16 00:07 GMT
Editor : admin
കൊടുങ്ങല്ലൂരില്‍ ഖസാക്കിന്റെ ഇതിഹാസത്തിന് ചിത്രങ്ങളിലൂടെ പുനരാവിഷ്കാരം
Advertising

ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകത്തെ വരവേല്‍ക്കുന്നത് ചുമര്‍ചിത്രങ്ങള്‍

Full View

കൊടുങ്ങല്ലൂരിനെ ഖസാക്കാക്കിയ ഇതിഹാസകാരന്‍ ഒ വി വിജയന് ശ്രദ്ധാഞ്ജലി. ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന് മുന്നോടിയായി ഖസാക്കിനെ ചിത്രങ്ങളിലൂടെ പുനഃസൃഷ്ടിക്കുകയാണ് ഒരു സംഘം കലാകാരന്മാര്‍. ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് കൊടുങ്ങല്ലൂരില്‍ നാടകാവതരണം.

മാനം മുട്ടെ ഉയര്‍ന്ന് നില്ക്കുന്ന കരിമ്പനകാടുകള്‍...ആകാശത്തേക്ക് പറന്നുയരുന്ന നീല തുമ്പികള്‍.. രവി ഖസാക്കിലേക്കുള്ള നടത്തത്തിന് മുമ്പ് ബസിറങ്ങിയ കൂമന്‍കാവ്. ചിതലി മലയിലെ ഷെയ്ക്കിന്റെ മിനാരങ്ങള്‍, അള്ളാപ്പിച്ച മൊല്ലാക്കയും തിത്തിബിയുടെയും മകളായ ആരും മരിക്കാത്ത കഥ കേള്‍ക്കാന്‍ കൊതിച്ച മൈമൂന ഇങ്ങനെ ചുമരായ ചുമരുകളിലൊക്കെയും ഇതിഹാസ കഥാപാത്രങ്ങള്‍. ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസമെന്ന നാടകത്തെ വരവേല്ക്കാനുള്ള കൊടുങ്ങല്ലൂരിന്റെ ശ്രമങ്ങള്‍ മറ്റൊരു സാംസ്കാരിക ഇതിഹാസമാവുകയാണ്.

കൊടുങ്ങല്ലൂരിലെ കലാകാരന്മാരോടപ്പം സംസ്ഥാനത്തെ പ്രമുഖ ചിത്രകാരന്മാരും കുട്ടികളും ചിത്രരചനയില്‍ പങ്കാളികളായി. ബസ് സ്റ്റോപ്പിലും ചന്തയിലും പഴയ കെട്ടിടങ്ങളിലുമെല്ലാം ഖസാക്ക് പുനര്‍ ജനിച്ചത് നാട്ടുകാര്‍ക്കും വേറിട്ട അനുഭവമായി.ചിത്രങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് സന്ദര്‍ഭം വിവരിക്കുന്നത് ഇവിടുത്തെ നാട്ടുകാരാണ് എന്നത് മറ്റൊരു കൌതുകവും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News