സൂര്യശോഭയില്‍ മഞ്ജു വാര്യര്‍
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായ നൃത്തോത്സവത്തിലായിരുന്നു മഞ്ജുവിന്റെ പ്രകടനം. ഗണേശ സ്തുതിയോടെയായിരുന്നു തുടക്കം.
കുച്ചുപ്പുടിയുമായി മഞ്ജു വാര്യര്‍ തലസ്ഥാനത്തെ നൃത്തപ്രിയരെ വിസ്മയിപ്പിച്ചു. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായ നൃത്തോത്സവത്തിലായിരുന്നു മഞ്ജുവിന്റെ പ്രകടനം. ഗണേശ സ്തുതിയോടെയായിരുന്നു തുടക്കം. ആനന്ദനടനം ആടും വിനായകര്‍ എന്ന മധുരൈ ആര്‍ മുരളീധരന്റെ വരികള്‍ക്ക് മഞ്ജു ചുവടുവെച്ചപ്പോള്‍ കാണികള്‍ക്ക് അത് നല്ല അനുഭവമായി. ഗൌളരാഗത്തില്‍ ആദിതാളത്തിലുള്ള ആദ്യ ഇനം അവസാനിച്ചപ്പോള്‍ സദസ് കരഘോഷത്തോടെ മഞ്ജുവിന് പ്രശംസയേകി. ഊത്തുക്കാട് വെങ്കട സുബ്ബയ്യരുടെ അതി നിരുപ സുന്ദരാകര എന്ന് തുടങ്ങുന്ന വരികളായിരുന്നു അടുത്തത്. ജയദേവ കവിയുടെ വിഖ്യാദമായ അഷ്ടപദിയായിരുന്ന മൂന്നാമത്തെ ഇനം. രണ്ടുമണിക്കൂറോളം നീണ്ടു നിന്നു മഞ്ജുവാര്യറുടെ സൂര്യ നൃത്തവേദിയിലെ പ്രകടനം. ഗീതപത്മകുമാറായിരുന്നു കോറിയോഗ്രാഫി.