പ്രേക്ഷകര്‍ക്ക് വകതിരിവുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി

Update: 2018-05-06 01:42 GMT
Editor : admin
പ്രേക്ഷകര്‍ക്ക് വകതിരിവുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി
Advertising

ബോളിവുഡ് ചിത്രം ഉഡ്ത പഞ്ചാബിന്റെ സെന്‍സറിംഗിനെതിരായ കേസില്‍‌ ബോംബെ ഹൈക്കോടതി തിങ്കളാഴ്ച വിധിപറയും.

ബോളിവുഡ് ചിത്രം ഉഡ്ത പഞ്ചാബിന്റെ സെന്‍സറിംഗിനെതിരായ കേസില്‍‌ ബോംബെ ഹൈക്കോടതി തിങ്കളാഴ്ച വിധിപറയും. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സെന്‍‌സര്‍ ബോര്‍ഡ് ഇന്നും കോടതി വിമര്‍ശത്തിനിരയായി. പ്രേക്ഷകര്‍ വകതിരിവുള്ളവരാണെന്നും സെന്‍സര്‍ ബോര്‍ഡിന് എന്തിനാണ് ഇത്ര ആകുലതയെന്നും ഹൈകോടതി ചോദിച്ചു. ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ കാതലായ മാറ്റങ്ങള്‍ക്ക് സമയമായെന്ന് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

പഞ്ചാബിലെ മയക്കു മരുന്ന് ഉപഭേഗത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഉഡ്താ പഞ്ചാബ്. ചിത്രത്തിന്റെ പേരില്‍ നിന്ന് പഞ്ചാബ് എന്നും ചിത്രത്തില്‍ നിന്ന് 13 രംഗങ്ങളും ഒഴിവാക്കണമെന്നാണ് സെന്‍സര്‍ബോര്‍ഡിന്‍റെ നിലപാട്. ഇതിന്‍റെന്റെ അടിസ്ഥാനത്തില്‍ പ‍ഞ്ചാബിനെ മോശമായി ചിത്രീകരിക്കുന്ന പ്രകോപനപരമായ ദൃശ്യങ്ങള്‍ക്കാണ് കത്രികവെച്ചതെന്ന് സെന്‍‌സര്‍ ബോര്‍ കോടതിയില്‍ വിശദീകരിച്ചു, സിഖ് മതവിശ്വാസികള്‍ പരമ്പരാഗതമായി അരയില്‍ സൂക്ഷിക്കാറുള്ള ചെറു കത്തിയെ വിശേഷിപ്പിക്കുന്ന "കഞ്ചര്‍‌" എന്ന വാക്ക് ഇതിന് ഉദാഹരണമായി സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഒരു പട്ടിക്ക് ജാക്കി ജാന്‍ എന്ന് പേരിട്ടാല്‍‌ അത് പ്രകോപനപരമാകുമോ എന്ന് കോടതി ചോദിച്ചു. പ്രേക്ഷകര്‍ വകതിരിവുള്ളവരാണെന്നും കോടതി വ്യക്തമാക്കി. വിവാദം പുകയുന്നതിനിടെയാണ് സെന്‍സര്‍ ബോര്‍ഡില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന അഭിപ്രായപ്പെട്ട്കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റലി രംഗത്തെത്തിയത്.

ഇക്കാര്യത്തിലുള്ള മാറ്റങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. പ‍ഞ്ചാബില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉഡ്താ പ‌ഞ്ചാബ് വിഷയത്തില്‍ ബിജെപി യുടെ ഇച്ഛക്കനുസരിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെമന്ന് കോണ്‍ഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News