അര്‍ഹനല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അവാര്‍ഡ് തിരിച്ചെടുത്തോളൂവെന്ന് അക്ഷയ് കുമാര്‍

Update: 2018-05-13 07:30 GMT
Editor : Jaisy
അര്‍ഹനല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അവാര്‍ഡ് തിരിച്ചെടുത്തോളൂവെന്ന് അക്ഷയ് കുമാര്‍
Advertising

ദേശീയ പുരസ്കാര സംബന്ധിച്ച് വിവാദം നിലക്കാത്ത പശ്ചാത്തലത്തിലാണ് അക്ഷയ് കുമാറിന്റെ പ്രതികരണം

ദേശീയ പുരസ്കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അവാര്‍ഡ് തിരിച്ചെടുത്തോളൂവെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. മികച്ച നടനുള്ള ദേശീയ പുരസ്കാര സംബന്ധിച്ച് വിവാദം നിലക്കാത്ത പശ്ചാത്തലത്തിലാണ് അക്ഷയ് കുമാറിന്റെ പ്രതികരണം.

സിനിമയിലെ സ്റ്റണ്ട് താരങ്ങളുടെ സംഘടനാ സമ്മേളനത്തിനിടെയായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.26 വര്‍ഷത്തിന് ശേഷമാണ് താന്‍ ഈ അവാര്‍ഡ് നേടുന്നത്. ഈ പുരസ്കാരത്തിന് അര്‍ഹനല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തിരിച്ചെടുക്കാം. വിവാദത്തില്‍ പുതുമയൊന്നുമില്ല. കഴിഞ്ഞ 25 വര്‍ഷമായി കേട്ടുകൊണ്ടിരിക്കുന്നു. ആര്‍ക്കെങ്കിലും ഒരു അവാര്‍ഡ് ലഭിച്ചാല്‍ അപ്പോള്‍ വിവാദം തുടങ്ങുമെന്നും അക്ഷയ് പറഞ്ഞു.

റുസ്തം എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറി മികച്ച നടനായി അക്ഷയ് കുമാറിനെ തെരഞ്ഞെടുത്തത്. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രമുഖ സംവിധയാകന്‍മാരുള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശവുമായി രംഗത്തെത്തി. പ്രിയദര്‍ശന്റെ ഇഷ്ടതാരമായത് കൊണ്ടാണ് അക്ഷയ് കുമാറിന് ദേശീയ പുരസ്കാരം നല്‍കിയതന്നായിരുന്നു വിമര്‍ശം. വിമര്‍ശങ്ങളും സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങളും രൂക്ഷമായതോടെയാണ് അവാര്‍ഡ് ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന നിലപാടുമായി താരം എത്തിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News