ലാലേട്ടനും മീനാക്ഷിയും...ഒപ്പത്തിലെ മിന്നാമിനുങ്ങ് പാട്ട് കേള്‍ക്കാം

Update: 2018-05-15 04:45 GMT
Editor : Jaisy
ലാലേട്ടനും മീനാക്ഷിയും...ഒപ്പത്തിലെ മിന്നാമിനുങ്ങ് പാട്ട് കേള്‍ക്കാം
ലാലേട്ടനും മീനാക്ഷിയും...ഒപ്പത്തിലെ മിന്നാമിനുങ്ങ് പാട്ട് കേള്‍ക്കാം
AddThis Website Tools
Advertising

ഒരു ദിവസം കൊണ്ട് 114,045 പേരാണ് വീഡിയോ കണ്ടിരിക്കുന്നത്

മിനുങ്ങും മിന്നാമിനുങ്ങേ...മോഹന്‍ലാലും മീനാക്ഷിയും അഭിനയിച്ച ഒപ്പത്തിലെ പാട്ട് പുറത്തിറങ്ങി. ഗാനരംഗങ്ങളിലെ പ്രിയദര്‍ശന്‍ ടച്ച് നിറഞ്ഞു നില്‍ക്കുന്ന പാട്ട് കൂടിയാണ് ഇത്. ഡോ. മധു വാസുദേവനും ബി.കെ. ഹരിനാരായണനും രചിച്ച ഗാനങ്ങൾക്ക് ഈണം നൽകിയത് ഫോർ മ്യൂസിക്സ് എന്ന പേരിൽ ജിം,ബിബി എല്‍ദോസ്,ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ്. എം.ജി ശ്രീകുമാറും ശ്രേയാ ജയദീപും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനത്തിന് യു ട്യൂബില്‍ കാഴ്ചക്കാരേറെയാണ്. ഒരു ദിവസം കൊണ്ട് 114,045 പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

Full View

ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് ഒപ്പം. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ജയരാമന്‍ എന്ന അന്ധകഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. വിമല രാമനാണ് നായിക. അനുശ്രീ, സമുദ്രക്കനി,നെടുമുടി വേണു, രണ്‍ജി പണിക്കര്‍,ചെമ്പന്‍ വിനോദ്,ഇടവേള ബാബു, കവിയൂര്‍ പൊന്നമ്മ, അജു വര്‍ഗീസ്, മാമുക്കോയ, കലാഭവന്‍ ഷാജോണ്‍, കുഞ്ചന്‍,സിദ്ധിഖ്, കലാശാല ബാബു, ബിനീഷ് കോടിയേരി തുടങ്ങി ഒരു വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

ഗോവിന്ദ് വിജയന്റെ കഥക്ക് പ്രിയദര്‍ശന്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News