‘പരി’ക്കു പാകിസ്താനില്‍ വിലക്ക്

Update: 2018-05-18 13:37 GMT
Editor : Jaisy
‘പരി’ക്കു പാകിസ്താനില്‍ വിലക്ക്
Advertising

ചിത്രം മുസ്ലീം വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്

അനുഷ്‌ക ശര്‍മ നായികയായ ഹൊറര്‍ ചിത്രം ‘പരി’ക്കു പാകിസ്താനില്‍ വിലക്ക്. ചിത്രം മുസ്ലീം വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്. ഖുറാന്‍ വചനങ്ങള്‍ തെറ്റായി ഉപയോഗിച്ചുവെന്നും മുസ്ലീം വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖുറാന്‍ വാക്യങ്ങള്‍ ദുര്‍മന്ത്രവാദത്തിനു ഉപയോഗിക്കുന്നവയാണെന്ന രീതിയിലാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. പരിയിലെ തിരക്കഥയും സംഭാഷണങ്ങളും കഥയും ഇസ്ലാമിക് മൂല്യങ്ങള്‍ക്കു വിരുദ്ധമായവയാണ്. തങ്ങളുടെ സംസ്‌കാരത്തിനും ഇസ്ലാമിക് ചരിത്രത്തിനും എതിരായാല്‍ ഏതൊരു സിനിമയാണെങ്കിലും നിരോധിക്കുമെന്നും പാക് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സേഴ്സ് വിലേക്കര്‍പ്പെടുത്തയതിനാല്‍ പരി പ്രദര്‍ശിപ്പിക്കാനാവനില്ലെന്ന് ന്യൂപ്ലക്സ് സിനിമാസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും തിയറ്റര്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം അക്ഷയ് കുമാര്‍ നായകനായ പാഡ്മാനും പാകിസ്താനില്‍ വിലേക്കര്‍പ്പെടുത്തിയിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News