കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: മികച്ച സിനിമയ്ക്കും സംവിധായകനും നടനുമുള്ള അവാര്‍ഡ് ഒപ്പത്തിന്
നയന്‍താരയാണ് മികച്ച നടി
2016 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയത് മോഹന്‍ലാല്‍ നായകനായ ഒപ്പം. മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിനൊപ്പം മോഹന്‍ലാലിന് മികച്ച നടനുള്ളതും പ്രിയദര്‍ശന് മികച്ച സംവിധായകനുമുള്ള പുരസ്കാരം ഒപ്പം നേടിക്കെടുത്തു. നയന്‍താരയാണ് മികച്ച നടി. പുതിയ നിയമത്തിലെ അഭിനയമാണ് നയന്‍താരയെ മികച്ച നടിയാക്കിയത്.
സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്രരത്‌നം പുരസ്‌കാരം സംവിധായകനും നിര്‍മാതാവും കവിയുമായ ശ്രീകുമാരന്‍ തമ്പിക്കും ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സംവിധായകന്‍ ഫാസില്‍, ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, നടി ശാന്തികൃഷ്ണ എന്നിവര്‍ക്കും സമ്മാനിക്കും. നാല്‍പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ റൂബി ജൂബിലി പുരസ്‌കാരം ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്.
പുലിമുരുകനാണ് മികച്ച ജനപ്രിയസിനിമ. മികച്ച രണ്ടാമത്തെ ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യം. അതേ സിനിമയുടെ തിരക്കഥയ്ക്ക് വിനീത് ശ്രീനിവാസന്‍ മികച്ച തിരക്കഥാകൃത്തായി. സിദ്ദീഖും രഞ്ജി പണിക്കരും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം പങ്കിട്ടു. സുരഭിലക്ഷ്മിയാണ് മികച്ച രണ്ടാമത്തെ നടി.
മികച്ച ബാലതാരങ്ങള്‍ എസ്തര്‍ അനിലും ബേബി അക്ഷരയുമാണ്. അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയത് നിവിന്‍ പോളി, ലക്ഷ്മി ഗോപാലസ്വാമി, ടിനി ടോം,സമുദ്രക്കനി എന്നിവരാണ്
മറ്റ് പുരസ്കാരങ്ങള്‍:
മികച്ച ഗാനരചയിതാവ്: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
മികച്ച സംഗീത സംവിധായകന്‍ : എം.ജയചന്ദ്രന്‍
മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍
മികച്ച പിന്നണി ഗായിക: വര്‍ഷ വിനു, അല്‍ക അജിത്
മികച്ച ഛായാഗ്രാഹകന്‍: സുജിത് വാസുദേവ്
മികച്ച ചിത്രസന്നിവേശകന്‍: അഭിലാഷ് ബാലചന്ദ്രന്‍
മികച്ച ശബ്ദലേഖകന്‍: ഡാന്‍ ജോസ്
മികച്ച കലാസംവിധായകന്‍: ബാവ
മികച്ച മേക്കപ്പ്മാന്‍ : സജി കൊരട്ടി
മികച്ച വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍
മികച്ച നവാഗത പ്രതിഭ : രജിനി ചാണ്ടി
മികച്ച നവാഗത സംവിധായിക: വിധു വിന്‍സന്റ്
സാങ്കേതിക സവിശേഷതയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ചിത്രം ടു ഡേയ്‌സ്
സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ആറടി
സംസ്‌കൃത ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം: സൂര്യകാന്ത (സംവിധാനം എം.സുരേന്ദ്രന്‍)