ഇന്ത്യയിലെ ആദ്യത്തെ ഹ്രസ്വ നാടകോത്സവുമായി വൃക്ഷ്
സ്വന്തം നാടകം പണമില്ലാത്തതിന്റെ പേരില്‍ കളിക്കാന്‍ പറ്റാത്തതിന്റെ ദുഖത്തില്‍ നിന്നാണ് ഹ്രസ്വ നാടകങ്ങളെന്ന സങ്കല്‍പ്പം ഡല്‍ഹിയിലെ വൃക്ഷ് നാടക സംഘത്തിന് ലഭിച്ചത്.
രാജ്യത്തെ ആദ്യത്തെ ദേശീയ ഹ്രസ്വ നാടകോത്സവം ഡല്‍ഹിയില്‍ നടന്നു. ഡല്‍ഹിയിലെ വൃക്ഷ് നാടക സംഘമാണ് നാടകോത്സവം സംഘടിപ്പിച്ചത്. പരമാവധി പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള 28 നാടകങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മലയാളത്തില്‍ നിന്ന് ആറ് നാടകങ്ങളുണ്ടായിരുന്നു.
സ്വന്തം നാടകം പണമില്ലാത്തതിന്റെ പേരില്‍ കളിക്കാന്‍ പറ്റാത്തതിന്റെ ദുഖത്തില്‍ നിന്നാണ് ഹ്രസ്വ നാടകങ്ങളെന്ന സങ്കല്‍പ്പം ഡല്‍ഹിയിലെ വൃക്ഷ് നാടക സംഘത്തിന് ലഭിച്ചത്. മലയാളികളുള്‍പ്പെടേ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടകപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘം ആ ആശയത്തെ ദേശീയയ നാടകോത്സവമാക്കി മാറ്റി.
സെക്രട്ടറി വൃക്ഷ്ഡല്‍ഹി ഇന്ദിരാഗാന്ധി നാഷണല്‍ സെന്‍റര്‍ ഫോര്‍ട് ആര്‍ട്സില്‍ നടന്ന മേളയില്‍ പത്തോളം ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി 28 നാടകങ്ങള്‍ അരങ്ങേറി. നാല്‍പ്പത്തി രണ്ട് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള കമ്യൂലോനഡൈ ആയിരുന്നു ഉദ്ഘാടന നാടകം. മലയാളത്തില്‍ ആറ് നാടകങ്ങള്‍ വേദിയില്‍ അരങ്ങേറി. എല്ലാവര്‍ഷവും ഹ്രസ്വ നാടകമേള നടത്താനാണ് വൃക്ഷ് നാടക സംഘത്തിന്‍റെ തീരുമാനം.