ഡയാന രാജകുമാരിയുടെ കഥ പറയുന്ന വണ്ടര്‍ വുമണ്‍ ഇന്ന് തിയറ്ററുകളില്‍

Update: 2018-05-27 00:42 GMT
Editor : Jaisy
ഡയാന രാജകുമാരിയുടെ കഥ പറയുന്ന വണ്ടര്‍ വുമണ്‍ ഇന്ന് തിയറ്ററുകളില്‍
Advertising

ഹോളിവുഡ് സുന്ദരി ഗാല്‍ ഗഡോറ്റാണ് നായിക

ഹോളിവുഡ‍് ബ്രഹ്മാണ്ഡ ചിത്രം വണ്ടര്‍ വുമണ്‍ ഇന്ന് തിയറ്ററുകളിലെത്തും. ഡയാന രാജകുമാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ഹോളിവുഡ് സുന്ദരി ഗാല്‍ ഗഡോറ്റാണ് നായിക. ചിത്രത്തിന് ലെബനോനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസി കോമിക് കഥകളിലെ സുന്ദരി ഡയാന രാജകുമാരിയുടെ കഥയുമാണ് വണ്ടര്‍ വുമണ്‍ എത്തുന്നത്. 1000 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഡിസി യൂണിവേഴ്സിന്റെ തന്നെ ആദ്യത്തെ ഫീമെയില്‍ സൂപ്പര്‍ ഹീറോ സിനിമാണ്. ലോക മഹായുദ്ധത്തെ തടയാനായി സ്വന്തം രാജ്യം ഉപേക്ഷിച്ച് പോരാടാനിറങ്ങുന്ന ധീരയായ രാജകുമാരി ഡയാന പിന്നീട് 'വണ്ടര്‍ വുമണ്‍' എന്ന പേരില്‍ പ്രശസ്തയാകുന്നു. യുദ്ധത്തിലെ ഇരകളെ രക്ഷിക്കുന്ന വണ്ടര്‍ വുമണ്‍ ദുഷ്‌ട ശക്തികളുടെ പദ്ധതികളെ തകിടം മറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വില്ല്യം മോള്‍ടണ്‍ മാര്‍ട്‌സണിന്റെ 1941ല്‍ പുറത്തിറങ്ങിയ 'വണ്ടര്‍ വുമണ്‍' എന്ന പുസ്തകമാണ് സിനിമക്ക് ആധാരം. ഗാല്‍ ഗദോത്ത് ആണ് വണ്ടര്‍ വുമണായി വേഷമിടുന്നത്. പെറ്റി ജെങ്കിന്‍സ് സംവിധാനം ചെയ്ത ചിത്രത്തിൽ ക്രിസ് പൈന്‍, കൊനി നയേല്‍സണ്‍, റോബിന്‍ റൈറ്റ്, ലുസി ഡേവിസ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അതിനിടെ, വണ്ടര്‍ വുമണായി വേഷമിടുന്ന ഗാല്‍ ഗദോട്ട് ഇസ്രയേല്‍ വംശജയാണെന്ന് ആരോപിച്ച് ലെബനനില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കാംപയിന്‍ ടു ബോയ്ക്കോട്ട് സപ്പോര്‍ട്ടേഴ്സ് ഓഫ് ഇസ്രയേലാണ് സിനിമക്കെതിരെ രംഗത്തെത്തിയത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News