അവിശ്വസനീയം ഈ രൂപമാറ്റം; തിരിച്ചറിയാമോ ഈ താരത്തെ?

Update: 2018-05-28 08:08 GMT
Editor : Sithara
അവിശ്വസനീയം ഈ രൂപമാറ്റം; തിരിച്ചറിയാമോ ഈ താരത്തെ?
അവിശ്വസനീയം ഈ രൂപമാറ്റം; തിരിച്ചറിയാമോ ഈ താരത്തെ?
AddThis Website Tools
Advertising

ബോളിവുഡ് ചിത്രം മോമിന്‍റെ ഒരു പോസ്റ്റര്‍ കൂടിയെത്തി. ആകാംക്ഷ ഉണര്‍ത്തുന്നതാണ് ഇത്തവണത്തെ പോസ്റ്റര്‍.

ശ്രീദേവി കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം മോമിന്‍റെ ഒരു പോസ്റ്റര്‍ കൂടിയെത്തി. ആകാംക്ഷ ഉണര്‍ത്തുന്നതാണ് ഇത്തവണത്തെ പോസ്റ്റര്‍. പ്രേക്ഷകര്‍ക്ക് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാകാത്ത പോസ്റ്ററിലെ താരം
നവാസുദ്ദീന്‍ സിദ്ദിഖിയാണ്. ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെയാണ് നവാസുദ്ദീന്‍ സിദ്ദിഖി അവതരിപ്പിക്കുന്നത്.

ആദ്യമായിട്ടാണ് നവാസുദ്ദീന്‍ സിദ്ദിഖിയും ശ്രീദേവിയും ഒന്നിച്ചഭിനയിക്കുന്നത്. ശ്രീദേവിയുടെ 300മത്തെ ചിത്രമാണിത്. ശ്രീദേവിയുടെ കരിയറിലെ തന്നെ ശക്തമായ കഥാപാത്രമാണ് മോമിലേതെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ് ഖന്ന, അഭിമന്യു സിങ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് രവി ഉദ്യാവാറാണ്. എ ആര്‍ റ‍ഹ്മാന്‍റേതാണ് സംഗീതം.

പോസ്റ്ററുകളും ട്രെയിലറുമെല്ലാം സൂചിപ്പിക്കുന്നത് ഒരുപാട് ആകാംക്ഷ നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ചിത്രം പ്രേക്ഷകര്‍ക്കായി കാത്തുവെച്ചിട്ടുണ്ടെന്നാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം ജൂലൈ 7ന് തിയേറ്ററുകളിലെത്തും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News