പത്മാവത് നിരോധിക്കുക, അല്ലെങ്കില്‍ ജീവനൊടുക്കാന്‍ അനുവദിക്കുക: വാളേന്തി രജ്പുത് വനിതകള്‍
സിനിമ പ്രദര്‍ശിപ്പിക്കരുത് എന്ന ആവശ്യവുമായി രാജസ്ഥാനിലെ ചിറ്റോറില്‍ രജ്പുത് വനിതകള്‍ വാളുകളുമേന്തി റാലി നടത്തി.
ജനുവരി 25ന് തിയറ്ററുകളിലെത്തുന്ന പത്മാവതിനെതിരായ പ്രതിഷേധം തുടരുന്നു. സിനിമ പ്രദര്‍ശിപ്പിക്കരുത് എന്ന ആവശ്യവുമായി രാജസ്ഥാനിലെ ചിറ്റോറില്‍ രജ്പുത് വനിതകള്‍ വാളുകളുമേന്തി റാലി നടത്തി.
സിനിമ നിരോധിക്കുക അല്ലെങ്കില്‍ തങ്ങളെ മരിക്കാന്‍ അനുവദിക്കുക എന്ന മുദ്രാവാക്യവുമായാണ് രജ്പുത് സ്ത്രീകള്‍ റാലി നടത്തിയത്. ഇരുന്നൂറോളം സ്ത്രീകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ജൗഹര്‍ ക്ഷത്രാണി മഞ്ച്, രജ്പുത് കര്‍ണി സേന, ജൗഹര്‍ സ്മൃതി സന്‍സ്താന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. സിനിമ നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജസ്ഥാന്‍ ഗവര്‍ണര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി എന്നിവര്‍ക്ക് രജ്പുത് വനിതകള്‍ നിവേദനം നല്‍കി.
അതിനിടെ സിനിമ വിലക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയില്‍ റിവ്യു പെറ്റീഷന്‍ നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.