നവാസുദ്ദീന്‍ സിദ്ദിഖി ബാല്‍ താക്കറെയാകും

Update: 2018-06-04 13:54 GMT
Editor : Sithara
നവാസുദ്ദീന്‍ സിദ്ദിഖി ബാല്‍ താക്കറെയാകും
നവാസുദ്ദീന്‍ സിദ്ദിഖി ബാല്‍ താക്കറെയാകും
AddThis Website Tools
Advertising

ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദിഖി ബാല്‍ താക്കറെയായി വേഷമിടുമെന്ന് റിപ്പോര്‍ട്ട്.

ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദിഖി ബാല്‍ താക്കറെയായി വേഷമിടുമെന്ന് റിപ്പോര്‍ട്ട്. ദേശീയമാധ്യമങ്ങളാണ് നവാസുദ്ദീന്‍ സിദ്ദിഖി താക്കറെയായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഡിസംബര്‍ 21ന് മുംബൈയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അതേസമയം വാര്‍ത്തയോട് നവാസുദ്ദീന്‍ സിദ്ദിഖി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കൂ എന്നാണ് അദ്ദേഹത്തിന്‍റെ മറുപടി.

ശിവസേന വക്താവും എംപിയുമായ സഞ്ജയ് റൌത്ത് ആണ് ചിത്രത്തിന്‍റെ കഥയെഴുതിയത്. 21ന് സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യത്യസ്തമായ റോളുകള്‍ ചെയ്ത് ബോളിവുഡില്‍ പേരെടുത്ത നടനാണ് നവാസുദ്ദീന്‍. കച്ചവട സിനിമകളിലും സമാന്തര സിനിമകളിലുമെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നായകനായും വില്ലനായും സഹനടനായും ഹാസ്യ കഥാപാത്രമായുമെല്ലാം അദ്ദേഹം പല വേഷങ്ങളില്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News