കേരളത്തെ സഹായിക്കാന്‍ പണമില്ലെന്ന് ആരാധകന്‍; ഒരു കോടി നല്‍കി സുശാന്ത് സിങ് 

“നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ആവശ്യക്കാരില്‍ എത്തിയെന്ന് ഉറപ്പാക്കി അറിയിക്കുക” എന്നായിരുന്നു സുശാന്ത് സിങിന്‍റെ മറുപടി.

Update: 2018-08-22 04:29 GMT
കേരളത്തെ സഹായിക്കാന്‍ പണമില്ലെന്ന് ആരാധകന്‍; ഒരു കോടി നല്‍കി സുശാന്ത് സിങ് 
AddThis Website Tools
Advertising

പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ രാജ്യത്തിന്‍റെ അകത്ത് നിന്നും പുറത്ത് നിന്ന് സഹായം പ്രവഹിക്കുകയാണ്. ഇതിനിടയില്‍ സഹായിക്കാന്‍ മനസ്സുണ്ടായിട്ടും പണമില്ലാത്തതിനാല്‍ നിസ്സഹായരാവുന്നവരുണ്ട്. അങ്ങനെയൊരു ആരാധകന്‍റെ സങ്കടം മാറ്റിയിരിക്കുയാണ് ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്.

"ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ എന്‍റെ കയ്യില്‍ പണമില്ല. ഞാനെന്ത് ചെയ്യും?", ശുഭംരഞ്ജന്‍ എന്ന ആരാധകന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ സങ്കടം സുശാന്ത് സിങിനെ അറിയിച്ചു. ആരാധകനെ ഞെട്ടിച്ചുകൊണ്ട് പ്രിയ താരത്തിന്‍റെ മറുപടിയെത്തി.

"നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ആവശ്യക്കാരില്‍ എത്തിയെന്ന് ഉറപ്പാക്കി അറിയിക്കുക" എന്നായിരുന്നു സുശാന്ത് സിങിന്‍റെ മറുപടി. വൈകാതെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിക്ഷേപിച്ചതിന്‍റെ സ്ക്രീന്‍ ഷോട്ട് സുശാന്ത് ഇന്‍സ്റ്റഗ്രാമിലിട്ടു.

"നിങ്ങള്‍ എന്ത് ചെയ്യാന്‍ ആഗ്രഹിച്ചുവോ അത് ചെയ്തു. നിങ്ങളാണ് എന്നെ ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ട് നിങ്ങള്‍ സ്വയം അഭിമാനിക്കുക. ഏററവും അത്യാവശ്യമുള്ളപ്പോഴാണ് നിങ്ങളത് നല്‍കിയത്. ഒത്തിരി സ്നേഹം", എന്‍റെ കേരളം എന്ന ഹാഷ് ടാഗോടെയാണ് സുശാന്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Tags:    

Similar News