മണിച്ചേട്ടനെ സ്നേഹിക്കുന്നവര്‍ക്കായി ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെത്തുന്നു; ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്ത്

ചിത്രത്തില്‍ മണിയായി പ്രത്യക്ഷപ്പെടുന്നത് മിമിക്രി കലാകാരനും ടി.വി താരവുമായ രാജാമണിയാണ്

Update: 2018-09-21 16:40 GMT
മണിച്ചേട്ടനെ സ്നേഹിക്കുന്നവര്‍ക്കായി ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെത്തുന്നു; ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്ത്
AddThis Website Tools
Advertising

കലാഭവന്‍ മണി മരിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും മലയാളികള്‍ക്ക് അത് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. കേരളത്തിന്‍റെ സ്വന്തം മണിചേട്ടന്‍റെ കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രൈലര്‍ പുറത്ത്. ചിത്രത്തില്‍ മണിയായി പ്രത്യക്ഷപ്പെടുന്നത് മിമിക്രി കലാകാരനും ടി.വി താരവുമായ രാജാമണിയാണ്.

കലാഭവന്‍ മണിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല പ്രകടനങ്ങള്‍ പിറന്ന കരുമാടികുട്ടന്‍, വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്നീ സിനിമകളുടെ സംവിധായകന്‍ വിനയനാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി അണിയിച്ചൊരുക്കുന്നത്. രാജാമണിയെക്കൂടാതെ സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹണി റോസ് തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

Full View

വിനയനും ഉമര്‍ മുഹമദും ചേര്‍ന്ന് തയാറാക്കിയ തിരക്കഥ സിനിമയാക്കാന്‍ നിര്‍മാതാവിന്‍റെ വേഷമണിഞ്ഞത് ഗ്ലാസ്റ്റണാണ്. സംഗീതത്തിന് ഒരുപാട് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തിന്‍റെ സംഗീത സംവിധാനം ബിജിബാലും സതീഷ് ബാബുവും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

Tags:    

Similar News