കഴുത്തിൽ കമ്പി തറച്ചുകയറി, ചോര ചീറ്റിയൊഴുകാൻ തുടങ്ങി; കുട്ടിക്കാല ഓര്‍മകളില്‍ എം. ജയചന്ദ്രന്‍

എന്റെ സീനിയറായ വിനോദ്ജി ഓടിയെത്തി എന്നെ കോരിയെടുത്തു ഹെഡ്മാസ്റ്ററുടെ മുറിയിലേക്കു കൊണ്ടുപോയി കിടത്തി. 

Update: 2018-10-08 07:51 GMT
Advertising

കുട്ടിക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നിറമുള്ള സ്മരണകളാണ് പലര്‍ക്കും. അന്നത്തെ വേദനകള്‍ പോലും ഇന്നോര്‍ക്കുമ്പോള്‍ മനോഹരങ്ങളാകും. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരു അനുഭവം ഓര്‍ത്തെടുക്കുകയാണ് സംഗീതസംവിധായകനായ എം.ജയചന്ദ്രന്‍. പക്ഷേ ഈ ഓര്‍മ്മകള്‍ക്ക് അല്‍പം വേദനയുണ്ടെന്ന് മാത്രം. ഗ്രൌണ്ടില്‍ കളിക്കുമ്പോള്‍ മുള്ളുവേലിയിലേക്ക് വീണതും കഴുത്തില്‍ കമ്പി തറച്ചുകയറിയതുമെല്ലാം ആ മുറിപ്പാട് പോലെ ജയചന്ദ്രന്റെ മനസില്‍ മായാതെ കിടക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഓർമ്മമരം.........

നീറമൺകര മന്നം മെമ്മോറിയൽ ഹൈസ്കൂളിലാണ് ഞാൻ പഠിച്ചത് .ഒന്നാം ക്ലാസ് മുതൽ പാട്ടു പാടുമായിരുന്നു. പതിവായി മത്സരങ്ങളിലും പങ്കെടുത്തിരുന്നു. സ്‌കൂളിൽ വിശാലമായ ഗ്രൗണ്ടും അതിനു ചുറ്റും മുള്ളുവേലിയും ഉണ്ടായിരുന്നു .

നാലാം ക്ലാസിൽ പഠിക്കുന്ന കാലത്തു ഞാൻ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുകയായിരുന്നു. ഓട്ടത്തിനിടെ എങ്ങനെയോ മുള്ളുവേലിയിലേക്കു വീണു. വീഴ്ചയുടെ ആഘാതത്തിൽ കഴുത്തിൽ കമ്പി തറച്ചുകയറി. ഒരു വിധത്തിൽ അതു വലിച്ചൂരിയതു മാത്രം ഓർമയുണ്ട്. കഴുത്തിൽ നിന്നു ചോര ചീറ്റിയൊഴുകാൻ തുടങ്ങി. എന്റെ സീനിയറായ വിനോദ്ജി ഓടിയെത്തി എന്നെ കോരിയെടുത്തു ഹെഡ്മാസ്റ്ററുടെ മുറിയിലേക്കു കൊണ്ടുപോയി കിടത്തി. ശിവശങ്കരൻ നായർ സാർ ആയിരുന്നു പ്രിൻസിപ്പൽ .അദ്ദേഹം കഴുത്തിലെ മുറിവിൽ പഞ്ഞി വച്ചു തന്നു .എനിക്ക് അപകടം പറ്റിയ കാര്യം അമ്മയെ വിളിച്ചുപറഞ്ഞു.

അമ്മ തിരുവനന്തപുരത്ത് അക്കാലത്തു കാർ ഓടിച്ചിരുന്ന അപൂർവം വനിതകളിൽ ഒരാളായിരുന്നു. അമ്മ കാർ ഓടിച്ചു പോകുന്നതു കണ്ട് പലരും അദ്ഭുതത്തോടെ നോക്കിയിരുന്ന കാലം. എന്തായാലും അപകടവിവരം അറിഞ്ഞയുടൻ അമ്മ സ്വയം കാർ ഓടിച്ചു സ്കൂളിലെത്തി. എന്നെ വണ്ടിയിൽ കയറ്റി ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചു. വലിയ മുറിവാണ് കുത്തിക്കെട്ടണമെന്നു പരിശോധിച്ച ഡോ.വെങ്കിടേശ്വരൻ പറഞ്ഞു. ‘‘എനിക്ക് ഇനി പാടാൻ പറ്റുമോ ഡോക്ടർ’’ എന്നായിരുന്നു എന്റെ ചോദ്യം. "അതിനെന്താ മോന് ഒരു കുഴപ്പവും വരില്ല.’’ എന്നു പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചു.

കഴുത്തിൽ മധ്യഭാഗത്തു തന്നെ 22 സ്റ്റിച്ച് ഇടേണ്ടി വന്നു. എനിക്ക് എന്തെങ്കിലും പറ്റുമോയെന്ന് ആശങ്കയുണ്ടായിരുന്ന ഡോക്ടർ പിറ്റേന്നു രാവിലെ എട്ടു മണിക്കു തന്നെ ആശുപത്രിയിലെത്തി. ഭാഗ്യവശാൽ കുഴപ്പമൊന്നും സംഭവിച്ചില്ല. ഒരു മാസം സ്കൂളിൽ പോകാൻ സാധിച്ചില്ലെന്നു മാത്രം. പിൽക്കാലത്തു സുഹൃത്തുക്കളിൽ പലരെയും കാണുമ്പോൾ അവരെല്ലാം ചോദിക്കുന്നത് ഒന്നേയുള്ളൂ.‘‘പണ്ട് മുള്ളുകമ്പിയിൽ വീണയാളല്ലേ...’’ കഴുത്തിലെ മുറിപ്പാടും മനസ്സിലെ ആ ഓർമ്മപ്പാടും മായാതെ കിടക്കുന്നു.ഇന്നും

( എം ജയചന്ദ്രൻ )

ഓർമ്മമരം......... നീറമൺകര മന്നം മെമ്മോറിയൽ ഹൈസ്കൂളിലാണ് ഞാൻ പഠിച്ചത് .ഒന്നാം ക്ലാസ് മുതൽ പാട്ടു പാടുമായിരുന്നു. പതിവായി...

Posted by Mjayachandran Musiczone on Sunday, October 7, 2018
Tags:    

Similar News