ബംഗളൂരുവില്‍ തിളങ്ങി ദീപികയും രണ്‍വീറും - വീഡിയോ

ബംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലിലായിരുന്നു ദീപ് വീര്‍ ജോഡികളുടെ ആദ്യ വിവാഹ സത്കാരം. 

Update: 2018-11-21 16:39 GMT
Advertising

ബംഗളൂരു ഇന്നൊരു മനോഹരമായ വിവാഹ സത്കാരത്തിന് വേദിയായി. മറ്റാരുടെയുമല്ല ബോളിവുഡ് താര ജോഡികളായ ദീപിക പദുക്കോണിന്‍റെയും രണ്‍വീര്‍ സിങിന്‍റെയും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വിവാഹ സത്ക്കാരത്തിനെത്തിയത്.

ബംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലിലായിരുന്നു ദീപ് വീര്‍ ജോഡികളുടെ ആദ്യ വിവാഹ സത്കാരം. ഷെര്‍വാണിയണിഞ്ഞ് രണ്‍വീര്‍ സിങും ഗോള്‍ഡന്‍ സാരിയില്‍ സുന്ദരിയായി ദീപികയും തിളങ്ങി. ദീപികയുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹ സത്കാരത്തിനെത്തിയത്. ബോളിവുഡ് താരങ്ങള്‍ക്കായി 28 ന് മുംബൈയിലും വിവാഹ സത്കാരം സംഘടിപ്പിച്ചിട്ടുണ്ട്.

Full View

ഈ മാസം 14നും 15നുമായിരുന്നു ഇറ്റലിയിലെ ലേക്ക് കോമോവില്‍ വച്ച് ദീപിക രണ്‍വീര്‍ ജോഡികളുടെ വിവാഹച്ചടങ്ങുകള്‍ നടന്നത്. മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ വിവാഹച്ചിത്രങ്ങളെല്ലാം പിന്നീടാണ് പുറത്തെത്തിയത്. കൊങ്കിണി, സിന്ധി ആചാര പ്രകാരം നടന്ന വിവാഹത്തിന്‍റെ കൂടുതല്‍ ചിത്രങ്ങളും ഇന്‍‌സ്റ്റഗ്രാമിലൂടെ രണ്‍വീര്‍ സിങ് പുറത്തുവിട്ടു. അതേസമയം, വിവാഹത്തിനായി ഇറ്റലിയില്‍ താല്‍കാലിക ഗുരുദ്വാര നിര്‍മിച്ചതിനെതിരെ ഇറ്റാലിയന്‍ സിഖ് സംഘടന രംഗത്തെത്തി.

Tags:    

Similar News