നന്ദിയുണ്ട് ട്രോളന്മാരേ... ദശമൂലം ദാമു ട്രോളുകള്‍ ഷെയര്‍ ചെയ്ത് സുരാജ് വെഞ്ഞാറമ്മൂട്

‘രമണൻ, മണവാളൻ, ദാമു... ഇവര്‍ മൂന്ന് പേരുമാണ് എന്‍റെ ഹീറോസ്’ തുടങ്ങുന്ന നിരവധി കമന്‍റുകളും പോസ്റ്റിന് താഴെ പ്രവഹിക്കുന്നുണ്ട്.

Update: 2018-12-25 12:51 GMT
Advertising

മമ്മൂട്ടി നായകനായി 2009ല്‍ പുറത്ത് വന്ന സിനിമയാണ് ചട്ടമ്പിനാട്. ഇതിലെ ദശമൂലം ദാമു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സുരാജ് വെഞ്ഞാറമ്മൂട് കയ്യടി നേടിയിരുന്നു. പക്ഷെ, സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായതോടെ ട്രോളുകള്‍ക്ക് പൊതുജനമധ്യത്തില്‍ ലഭിച്ച സ്വീകാര്യത വലുതായി. ട്രോളുകളിലൂടെ ദശമൂലം ദാമു എന്ന സുരാജ് കഥാപാത്രം അക്ഷരാര്‍ത്ഥത്തില്‍ പുനര്‍ജനിക്കപ്പെട്ടു. നിരവധി ട്രോളുകളാണ് ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി വന്നിരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ആ കഥാപാത്രം അവതരിപ്പിച്ച സുരാജ് വെഞ്ഞാറമ്മൂട് തന്നെ ദശമൂലം ദാമു ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുകയാണ്.

Dashamoolams Different Avathar

ട്രോളന്മാരുടെ സമ്മാനം... ഒരുപാട് നന്ദി ഉണ്ട് ഈ കാണിക്കുന്ന സ്നേഹത്തിനോട്

Posted by Suraj Venjaramoodu on Saturday, December 22, 2018

ഫേസ്ബുക്കിലൂടെയാണ് സുരാജ് ട്രോളുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ട്രോളന്മാരുടെ സമ്മാനം... ഒരുപാട് നന്ദി ഉണ്ട് ഈ കാണിക്കുന്ന സ്നേഹത്തിനോട്’ എന്ന് പറഞ്ഞ് നന്ദി അറിയിച്ചാണ് സുരാജ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ദശമൂലം ദാമു എന്ന കഥാപാത്രത്തെ സമ്മാനിച്ചതിന് നന്ദിയര്‍പ്പിച്ച് ട്രോളന്മാര്‍ കമന്‍റ് ബോക്സിലും എത്തി. ‘രമണൻ, മണവാളൻ, ദാമു... ഇവര്‍ മൂന്ന് പേരുമാണ് എന്‍റെ ഹീറോസ്’ തുടങ്ങുന്ന നിരവധി കമന്‍റുകളും പോസ്റ്റിന് താഴെ പ്രവഹിക്കുന്നുണ്ട്.

Tags:    

Similar News