കല്ല്യാണം സെറ്റായിട്ടുണ്ടേ... ഡേറ്റ് പിന്നീട് അറിയിക്കാട്ടോ; സന്തോഷം പങ്കുവച്ച് നടന്‍ വിജിലേഷ്

ഭാവി വധുവിനൊപ്പമുള്ള ചിത്രവും വിജിലേഷ് പങ്കുവച്ചിട്ടുണ്ട്

Update: 2020-07-18 04:46 GMT
Advertising

താന്‍ വിവാഹതിനാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് നടന്‍ വിജിലേഷ് കാരയാട്. ''കല്ല്യാണം സെറ്റായിട്ടുണ്ടേ... ഡേറ്റ് പിന്നീട് അറിയിക്കാട്ടോ.... കൂടെ ഉണ്ടാവണം'' എന്നായിരുന്നു വിജിലേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഭാവി വധുവിനൊപ്പമുള്ള ചിത്രവും വിജിലേഷ് പങ്കുവച്ചിട്ടുണ്ട്.

ये भी पà¥�ें- ഇനിയുള്ള ജീവിതത്തിന് കൂട്ടായി ഒരു പെണ്ണ് വേണം; ഫേസ്ബുക്കിലൂടെ വധുവിനെ തേടി നടന്‍ വിജിലേഷ്

ജീവിതപങ്കാളിയെ തേടുന്ന കാര്യം അറിയിച്ചുകൊണ്ട് മുന്‍പ് വിജിലേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ''ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ....'' എന്നായിരുന്നു കുറിപ്പ്.

ये भी पà¥�ें- വിജിലേഷ് വില്ലനല്ല..  

മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് വെള്ളിത്തിരയിലെത്തുന്നത്. ഗപ്പി,തീവണ്ടി,വരത്തന്‍ എന്നീ ചിത്രങ്ങളിലും വിജിലേഷ് അഭിനയിച്ചിട്ടുണ്ട്.

Tags:    

Similar News