'ഫെമിനിസം എന്നതിന്‍റെ അർത്ഥം മനസ്സിലായിട്ടില്ല, ആണും പെണ്ണും ഒരുപോലെ'; നമിതാ പ്രമോദ്

എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണമെന്നും തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണമെന്നും നമിത

Update: 2021-04-03 10:02 GMT
Advertising

ഫെമിനിസം എന്നതിന്‍റെ അര്‍ത്ഥം ഇതുവരെ മനസ്സിലായിട്ടില്ലെന്ന് നടി നമിത പ്രമോദ്. ആണും പെണ്ണും ഒരേപോലെയാണെന്നാണ് വിശ്വസിക്കുന്നതെന്നും നമിത. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണമെന്നും തൊഴിലിടങ്ങളിലും ഒരപോലെ മുന്നോട്ടു പോകണമെന്നും നമിത പറഞ്ഞു. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവർക്കുമിടയിൽ ഉണ്ടാകേണ്ടതെന്നും നടി കൂട്ടിച്ചേർത്തു. കേരള കൗമുദി ഫ്ലാഷിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.

2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലൂടെയാണ് നമിത അഭിനയ രംഗത്തേക്കെത്തുന്നത്. തുടർന്ന് പുതിയ തീരങ്ങൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയായി. ഇപ്പോള്‍ കാളിദാസ് ജയറാം നായകനായ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. വിനില്‍ വര്‍ഗീസാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. നമിതക്ക് പുറമേ ലക്ഷ്മി ഗോപാലസ്വാമി, സൈജു കുറുപ്പ്, റീബ മോണിക്ക, ശ്രീകാന്ത് മുരളി, അശ്വിൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുഗ് സിനിമകളിലും നമിത തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News