'ആകാശം കടന്ന്' ജൂലൈ 21നു തിയറ്ററുകളില്‍
ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അകം ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആകാശം കടന്ന്
ഡോൺ സിനിമാസിൻ്റെ ബാനറിൽ നവാഗതനായ സിദ്ധിഖ് കൊടിയത്തൂർ സംവിധാനം ചെയ്യുന്ന ആകാശം കടന്ന് എന്ന ചിത്രം ജൂലൈ 21നു തിയറ്ററിൽ എത്തുന്നു. ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു പ്രകാശനം നിർവഹിച്ചത്. ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അകം ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആകാശം കടന്ന്.
ഹോം സിനിമകളിലൂടെ ശ്രദ്ധേയനായ സിദ്ദിഖ് കൊടിയത്തൂർ ആണ് ഇതിൻ്റ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഭിന്നശേഷിക്കാരൻ ആയ അമൽ ഇഖ്ബാൽ ആണ്. കൂടാതെ തലസ്ഥാനം വിജയകുമാർ, ഇബ്രാഹിംകുട്ടി, മഖ്ബൂൽ സൽമാൻ, ഷാഫി കൊല്ലം, കൊളപ്പുള്ളി ലീല, പ്രിയ ശ്രീജിത്ത്, ഭുവനേശ്വരി ബിജു തുടങ്ങിയവർ അഭിനയിക്കുന്നു. ജൂലൈ 21നു ചിത്രം 72 ഫിലിം കമ്പനി തിയറ്ററിൽ എത്തിക്കുന്നു.
നിർമ്മാണം-സിദ്ദീഖ്. പി, സഹനിർമ്മാതാക്കൾ- റഹ്മാൻ പോക്കർമാറഞ്ചേരി, സലിം ലാമീസ്, ഫസൽ പറമ്പാടൻഎന്നിവരാണ് .ഛായാഗ്രഹണം- ലത്തീഫ് മാറഞ്ചേരി,എഡിറ്റിംഗ്-ഷമീർ.ഗാനരചന-ഹംസ കയനിക്കര, അമീൻ കാരക്കുന്ന്. സംഗീതം-മുഹ്സിൻ കുരിക്കൾ,കെ പി നജ്മുദ്ദീൻ.ഗായകർ സിത്താര കൃഷ്ണകുമാർ,നിത്യമാമൻ,വിഷ്ണുപ്രകാശ്, സലാഹുദ്ദീൻ മണ്ണാർക്കാട്. ആർട്ട് -അലി.മേക്കപ്പ് -പുനലൂർ രവി. കോസ്റ്റ്യൂം- സന്ദീപ് തിരൂർ.പ്രോജക്ട് ഡിസൈനർ. സുധീർ ടി. കൂട്ടായി.പ്രൊഡക്ഷൻ കൺട്രോളർ-ഷൗക്കത്ത് വണ്ടൂർ. ക്രിയേറ്റീവ് ഹെഡ്- അസീം കോട്ടൂർ, അസോസിയേറ്റ് ഡയറക്ടർ-തൻവിൻ നസീർ, സ്റ്റിൽസ്-കാളിദാസ് എടവണ്ണപ്പാറ,പിആർഒ-എം.കെ ഷെജിൻ.