10 ഗ്രാം സ്വർണ്ണവും, 10 ലക്ഷം രൂപയും; സിനിമയുടെ അണിയറപ്രവർത്തകർക്ക് സ്‌നേഹ സമ്മാനവുമായി അല്ലു അർജുൻ

ഡിസംബർ 17 നാണ് അല്ലു അർജുൻ ചിത്രം പുഷ്പ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്.

Update: 2021-12-08 16:23 GMT
Editor : abs | By : Web Desk
Advertising

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ. ഡിസംബർ 17 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവർത്തകർക്ക് അല്ലു സ്‌നേഹ സമ്മാനം നൽകിയ വാർത്തകളാണ് പുറത്തു വരുന്നത്. ഓരോരുത്തർക്കും 10 ഗ്രാം വീതം സ്വർണനാണയങ്ങളാണ് താരം സമ്മാനമായി നൽകിയത്. ഇതിന് പുറമേ പ്രൊഡക്ഷൻ സ്റ്റാഫുകൾക്ക് 10 ലക്ഷം രൂപയും നൽകി.

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർതാരമാക്കിയ സുകുമാർ ആണ് ഈ ചിത്രത്തിന്റെയും സംവിധാനം. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്.

മലയാളി താരം ഫഹദ് ഫാസിൽ വില്ലനായി എത്തുന്നുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് റിലീസിനെത്തുന്നത്. 

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News