മദ്യ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ 10 കോടി; ഓഫര്‍ നിരസിച്ച് അല്ലു, കയ്യടിച്ച് ആരാധകര്‍
എന്നാല്‍ തന്‍റെ ആരാധകരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി നടന്‍ കോടികളുടെ ഓഫര്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു
ബെംഗളൂരു: ബോക്സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ പുഷ്പയുടെ വിജയത്തിനു ശേഷം അല്ലു അര്‍ജുവിന്‍റെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം. ഇപ്പോഴിതാ മദ്യ കമ്പനിയുടെ 10 കോടിയുടെ ഓഫര്‍ നിരസിച്ചിരിക്കുകയാണ് താരം.
പരസ്യത്തില്‍ അഭിനയിക്കാന്‍ 10 കോടിയാണ് അല്ലുവിന് മദ്യ കമ്പനി ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ തന്‍റെ ആരാധകരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി നടന്‍ കോടികളുടെ ഓഫര്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ട്രേഡ് അനലിസ്റ്റ് മനോ ബാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഈയിടെ ഒരു പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്നും താരം പിന്‍മാറിയിരുന്നു. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്നു വച്ചത്. താന്‍ വ്യക്തിപരമായി പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് നടന്‍ ആഗ്രഹിക്കുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
പരിസ്ഥിതി സൗഹൃദ ശീലങ്ങള്‍ പിന്തുടരുന്ന ആളാണ് താരം. കൂടാതെ മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ പോലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്.
#AlluArjun denied a ₹10 cr offer from gutka and liquor brand.
— Manobala Vijayabalan (@ManobalaV) August 10, 2022
Currently he is charging ₹7.5 cr for brand endorsements.
Kudos to the star for following his principles.